ബാഗിലെന്താണെന്ന് എയര്‍ലൈന്‍ ജീവനക്കാരന്‍, ബോംബാണെന്ന് മറുപടി; കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ദോഹയിലേക്ക് പോകാനെത്തിയ പ്രവാസി എത്തിയത് പോലീസ് സ്റ്റേഷനില്‍

ബാഗിലെന്താണെന്ന് എയര്‍ലൈന്‍ ജീവനക്കാരന്‍, ബോംബാണെന്ന് മറുപടി; കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ദോഹയിലേക്ക് പോകാനെത്തിയ പ്രവാസി എത്തിയത് പോലീസ് സ്റ്റേഷനില്‍

നെടുമ്പാശേരി: (www.kvartha.com 16.08.2019) എയര്‍ലൈന്‍ ജീവനക്കാരനോട് ബാഗില്‍ ബോംബാണെന്ന് തമാശ പറഞ്ഞ പ്രവാസി സിഐഎസ്എഫിന്റെ പിടിയിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയ്ക്കിടെയാണ് സംഭവം. നെടുമ്പാശേരിയില്‍ നിന്നും ശ്രീലങ്കന്‍ എയര്‍വേയ്സില്‍ കൊളംബോ വഴി ദോഹയിലേക്ക് പോകാനെത്തിയ ചാലക്കുടി സ്വദേശി വിഎന്‍ രവിനാരായണനാണ് മദ്യ ലഹരിയില്‍ അബദ്ധം പറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി പോലീസിന് കൈമാറിയതോടെ ഇയാളുടെ യാത്ര മുടങ്ങി.

വിമാനത്താവളത്തിലെ പതിവ് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കയറിയ പ്രവാസി മദ്യം കഴിക്കുകയായിരുന്നു. അതിന് ശേഷം വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് യാത്രക്കാരുടെ ബാഗുകള്‍ വിമാനക്കമ്പനി ജീവനക്കാര്‍ വീണ്ടും പരിശോധിച്ചത്.

മദ്യലഹരിയില്‍ ഇത് ഇഷ്ടപ്പെടാതിരുന്ന രവി ബാഗില്‍ ബോംബാണെന്ന് പറയുകയായിരുന്നു. ഇതോടെ വിമാന കമ്പനി ജീവനക്കാര്‍ വിവരം സിഐഎസ്എഫിന് കൈമാറി. വിശദപരിശോധനയില്‍ ബോംബ് കണ്ടെത്തിയില്ലെങ്കിലും യാത്രക്കാരനെ നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു. വ്യാജ പ്രചാരണം നടത്തി പൊതുഗതാഗതത്തെ തടസപ്പെടുത്തിയതിന് 118 (ബി) പോലീസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടതായി പോലീസ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Airport, Doha, Srilanka, Bomb, Police, Nedumbassery Airport, Liquor, Expat arrested in kochi international airport
ad