Follow KVARTHA on Google news Follow Us!
ad

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76ആയി; മഴയുടെ ശക്തി കുറയുന്നു, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.5 ലക്ഷത്തിലേറെ ആളുകള്‍, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 76ആയി. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും വെള്ളക്കെട്ടുകള്‍ പൂര്‍ണമായും Kerala, News, Flood, Rain, Death, Alerts, Thiruvananthapuram, State, Idukki, Malappuram, kasaragod, Death toll from floods rises to 76 in kerala
തിരുവനന്തപുരം: (www.kvartha.com 12.08.2019) സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 76ആയി. മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും വെള്ളക്കെട്ടുകള്‍ പൂര്‍ണമായും ഒഴിവായിട്ടില്ല. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് സംസ്ഥാനത്ത് നിന്നും പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 6 ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായകമാകും എന്നാണ് പ്രതീക്ഷ. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.


മഴ കുറഞ്ഞതോടെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്. മഴ പൂര്‍ണമായും ഒഴിഞ്ഞാല്‍ മാത്രമേ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ ഒഴിയുന്ന സാഹചര്യം ഉണ്ടാവൂ. പലയിടത്തും വീടുകള്‍ താമസയോഗ്യമല്ലാത്തതും ആശങ്ക സൃഷ്ടിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Flood, Rain, Death, Alerts, Thiruvananthapuram, State, Idukki, Malappuram, kasaragod, Death toll from floods rises to 76 in kerala