Follow KVARTHA on Google news Follow Us!
ad

വള്ളംകളി നല്‍കുന്നത് ഒരുമയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി

വളളംകളിയിലൂടെ കേരളം ലോകത്തിന് നല്‍കുന്നത് ഒരുമയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. Kerala, Alappuzha, News, Boats, Chief Minister, Pinarayi vijayan, Chamopions Boat League inaugurated by CM Pinarayi Vijayan
ആലപ്പുഴ: (www.kvartha.com 31.08.2019) വളളംകളിയിലൂടെ കേരളം ലോകത്തിന് നല്‍കുന്നത് ഒരുമയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളി വേദിയില്‍ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നും ഗീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐപിഎല്‍ ക്രിക്കറ്റിന്റെ മാതൃകയിലേക്ക് വള്ളംകളി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവേശവും വീറുമെല്ലാം വള്ളംകളിയുടെ ഭാഗമാണ്. എന്നാല്‍ ജാതിമതഭേദമന്യേ ജനങ്ങളുടെ ഒരുമയാണ് വള്ളംകളി മുന്നോട്ടു വയ്ക്കുന്നത്. ടൂറിസം രംഗത്തെ വികസനത്തോടൊപ്പം തുഴക്കാര്‍ക്ക് സാമ്പത്തിക നേട്ടവും സിബിഎല്ലിലൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ എംപി എ എം ആരിഫ് മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി.

Keywords: Kerala, Alappuzha, News, Boats, Chief Minister, Pinarayi vijayan, Chamopions Boat League inaugurated by CM Pinarayi Vijayan