Follow KVARTHA on Google news Follow Us!
ad

രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയില്‍; മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും ഇല്ലായ്മ ചെയ്യപ്പെട്ടു; അമിത് ഷായ്ക്ക് തുറന്ന കത്ത് നല്‍കി മെഹ്ബൂബയുടെ മകള്‍

കശ്മീരില്‍ നിയന്ത്രണങ്ങള്‍ പന്ത്രണ്ടാം ദിവസവും തുടരുന്നതിനിടെ തങ്ങളുടെSrinagar, News, Politics, Letter, Trending, Jammu, Kashmir, National,
ശ്രീനഗര്‍: (www.kvartha.com 16.08.2019) കശ്മീരില്‍ നിയന്ത്രണങ്ങള്‍ പന്ത്രണ്ടാം ദിവസവും തുടരുന്നതിനിടെ തങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍റ്റിജ ജാവേദിന്റെ കത്ത്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിലാണ്. മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും ഇല്ലായ്മ ചെയ്യപ്പെട്ടുവെന്നും ജാവേദ് കത്തില്‍ തുറന്നുകാട്ടുന്നു.

തന്നെയും വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും മാധ്യമങ്ങളോട് ഇനിയും സംസാരിച്ചാല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും ജാവേദ് പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ കശ്മീരിലെ എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും കേന്ദ്രം തടഞ്ഞിരുന്നു. ഇത്തരം പരിമിതികള്‍ക്കിടയിലും ജാവേദിന്റെ ആശങ്ക പങ്കുവച്ചുള്ള ശബ്ദസന്ദേശം പുറത്തുവരികയായിരുന്നു.

 "Caged Like Animals": Mehbooba Mufti's Daughter Writes To Amit Shah, Srinagar, News, Politics, Letter, Trending, Jammu, Kashmir, National.

ആഗസ്ത് അഞ്ചിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയിലും ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. ബില്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് കശ്മീരിലെ പ്രധാന നേതാക്കളെയെല്ലാം മുന്‍കരുതല്‍ തടങ്കലിലാക്കിയിരുന്നു. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ അതില്‍പെടും.

എന്നാല്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനുപിന്നാലെ കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതിനാല്‍ തന്നെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മെഹ്ബൂബയുടെ മകള്‍ പറയുന്നത്. ഒരു ക്രിമിനലിനെ പോലെയാണ് തന്നോട് ഇവര്‍ പെരുമാറുന്നത്. അവരുടെ ശ്രദ്ധയിലും നിയന്ത്രണത്തിലുമാണ് താന്‍ ഇപ്പോള്‍ കഴിയുന്നത്.

കശ്മീരികള്‍ക്കൊപ്പം സ്വന്തം ജീവനെക്കുറിച്ച് ഓര്‍ത്ത് തനിക്കു ഭയമുണ്ടെന്നും ജാവേദ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. കേബിള്‍ നെറ്റ്‌വര്‍ക്കില്‍ വാര്‍ത്താ ചാനലുകളും ഇല്ലാതായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Caged Like Animals": Mehbooba Mufti's Daughter Writes To Amit Shah, Srinagar, News, Politics, Letter, Trending, Jammu, Kashmir, National.