Follow KVARTHA on Google news Follow Us!
ad

ബിജെപിയില്‍ പുതിയ ഗ്രൂപ്പു യോഗം; പൊട്ടിത്തെറി

സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനെച്ചൊല്ലി ചേരിതിരിവും Thiruvananthapuram, News, Politics, BJP, Meeting, Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2019) സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനെച്ചൊല്ലി ചേരിതിരിവും പൊട്ടിത്തെറിയും. പി എസ് ശ്രീധരന്‍ പിള്ളയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കുകയാണ്. പകരം കെ സുരേന്ദ്രനെ പ്രസിഡന്റാക്കാനും ശോഭാ സുരേന്ദ്രനെ പ്രസിഡന്റാക്കാനുമുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നവര്‍ ശക്തി തെളിയിക്കല്‍ യോഗങ്ങള്‍ തുടങ്ങി.

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ പിന്തുണയ്ക്കുന്നവര്‍ എന്ന പേരില്‍ മുന്‍കാല എബിവിപി നേതാക്കളുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നത് ഇതിന്റെ ഭാഗമാണ്. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണം എന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ യഥാര്‍ത്ഥ മുരളീധരന്‍ പക്ഷം ഇവരെ തള്ളിപ്പറയുകയാണ്.

BJP exploded in meeting, Thiruvananthapuram, News, Politics, BJP, Meeting, Kerala

ബിജെപിയുടെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ മുന്‍ എബിവിപി സംസ്ഥാന നേതാവാണ് കൊച്ചി യോഗത്തിനു ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടി പുന:സംഘടനയില്‍ പദവി നേടി തിരിച്ചുവരാനാണ് ഈ നേതാവിന്റെ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി എതിര്‍ വിഭാഗം രംഗത്തുണ്ട്.

യഥാര്‍ത്ഥത്തില്‍ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനാണ് കൊച്ചിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത് എന്നാണ് ഇവരുടെ വാദം. കെ സുരേന്ദ്രനെ അധ്യക്ഷനാക്കാതിരിക്കാന്‍ വളഞ്ഞ വഴിക്കു നടത്തുന്ന നീക്കമാണത്രേ ഇത്. ഇങ്ങനെയൊരു കൂട്ടായ്മയെയോ യോഗത്തെയോ മുരളീധരനും സുരേന്ദ്രനും പിന്തുണയ്ക്കുന്നുമില്ല. ഇത് മനസ്സിലാക്കിയാണ് എബിവിപി ദേശീയ സംഘടനാ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ സുനില്‍ അംബേദ്കര്‍ ഈ യോഗത്തില്‍ നിന്നു വിട്ടു നിന്നു.

ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ അച്ചടക്ക നടപടിക്കും നീക്കമുണ്ട്. അതേസമയം, ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തു പരാജയമാണ് എന്ന വാദത്തില്‍ ഈ രണ്ടു വിഭാഗങ്ങളും യോജിപ്പിലാണ്. ഗ്രൂപ്പു യോഗം നിയന്ത്രിക്കാനും പാര്‍ട്ടിക്ക് വളരാനുള്ള സാഹചര്യം ഉപയോഗപ്പെടുത്താനും ശ്രീധരന്‍ പിള്ളയ്ക്കു കഴിയുന്നില്ലെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നു.

പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊള്ളുന്നവരെ തിരിച്ചറിയാന്‍ ശ്രീധരന്‍ പിള്ളയ്ക്കു കഴിയുന്നില്ല എന്നാണ് മറുവിഭാഗത്തിന്റെ വിമര്‍ശനം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സംസ്ഥാനത്തെ ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് തെരുവു യുദ്ധത്തിലേക്കു മാറുമെന്ന സംശയം മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP exploded in meeting, Thiruvananthapuram, News, Politics, BJP, Meeting, Kerala.