Follow KVARTHA on Google news Follow Us!
ad

രാസഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, 8 മൃതദേഹങ്ങള്‍ പുറത്തെടുത്തു, 100 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യത

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എട്ട് പേര്‍ മരിച്ചു. ശനിയാഴ്ച News, Mumbai, National, Killed, Death, Dead Body, Police, Police Station,
മുംബൈ:(www.kvartha.com 31/08/2019) മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എട്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ 9.45 മണിയോടെയാണ് ഷിര്‍പൂര്‍ താലൂക്കിലെ വാഗാഡി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായത്.

News, Mumbai, National, Killed, Death, Dead Body, Police, Police Station, At Least 8 Feared Killed As Cylinders Explode At Maharashtra Factory


സംഭവസമയം 100 തൊഴിലാളികളെങ്കിലും ഫാക്ടറിയില്‍ ഉണ്ടായിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പോലീസ്, ദുരന്തനിവാരണ, അഗ്‌നിശമന സേനയുടെ വിവിധ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

ഫാക്ടറിയിലെ ഒന്നിലധികം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഷിര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Killed, Death, Dead Body, Police, Police Station, At Least 8 Feared Killed As Cylinders Explode At Maharashtra Factory