» » » » » » » » ബന്ധുവായ യുവാവിനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ജനക്കൂട്ടത്തിന് മുന്നില്‍ കൊണ്ടുവന്ന് പൊതിരെ തല്ലി ഗ്രാമമുഖ്യന്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍; സംഭവത്തില്‍ ബന്ധുക്കള്‍ പോലും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ലെന്ന് പോലീസ്

ഹൈദരാബാദ്:(www.kvartha.com 17/08/2019) ബന്ധുവായ യുവാവിനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്കും യുവാവിനുമെതിരെ ക്രൂരമര്‍ദനം. ആന്ധ്രപ്രദേശിലെ ആനന്ദ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത്. 20കാരനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ജനക്കൂട്ടത്തിന് മുന്നില്‍ കൊണ്ടുവന്ന് ഗ്രാമമുഖ്യന്‍ പൊതിരെ തല്ലുകയായിരുന്നു. ആദ്യം കൈ കൊണ്ടും പിന്നീട് വടി കൊണ്ടും ഗ്രാമമുഖ്യന്‍ പെണ്‍കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

News, Hyderabad, National, Police, Social Network, Video, Andhra Pradesh minor girl thrashed for eloping with boyfriend; video goes viral


കൂടിനിന്ന ജനക്കൂട്ടം ഇവരുടെ ബന്ധത്തെ എതിര്‍ക്കുകയും ഇത് തുടരരുതെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടിയെ തന്റെ മുന്നില്‍ വെച്ച് ഗ്രാമമുഖ്യന്‍ തല്ലുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനെ യുവാവിന് സാധിക്കുന്നുള്ളു. ചോദ്യങ്ങള്‍ക്ക് പേടിയോടെ പെണ്‍കുട്ടി മറുപടി പറയുന്നതും വീഡിയോയില്‍ ഉണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാപിതാക്കള്‍ പോലും ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്ന് അനന്ദപൂര്‍ ജില്ല പോലീസ് മേധാവി ബി യശുബാബു പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഒരു വനിതാ പോലീസിനെ അയച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരും പരാതി നല്‍കിയിട്ടില്ലെങ്കില്‍, എസ്‌സി എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സ്വമേധയാ കേസ് ഫയല്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Hyderabad, National, Police, Social Network, Video, Andhra Pradesh minor girl thrashed for eloping with boyfriend; video goes viral

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal