Follow KVARTHA on Google news Follow Us!
ad

36 പേര്‍ മണ്ണിനടിയില്‍; കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരും

ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയിലും വയനാട് Kerala, Thiruvananthapuram, News, Malappuram, Wayanad, Rain, Trending, Natural disaster, Land Slide, 36 Peoples yet to find in landslides
തിരുവനന്തപുരം: (www.kvartha.com 15.08.2019) ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയിലും വയനാട് പുത്തുമലയിലുമായി 36 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ വ്യാഴാഴ്ച്ചയും തുടരും. മണ്ണ് മാന്തി യന്ത്രങ്ങളും ഡ്രോണും ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുക. ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിക്കും. മണ്ണിടിഞ്ഞ പ്രദേശം നാല് ഭാഗമായി തിരിച്ചാണ് തെരച്ചില്‍.

കവളപ്പാറയില്‍ 29 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഔദ്യോഗിക കണക്ക് പ്രകാരം ആകെ 59 പേരെയാണ് ഇവിടെ നിന്നും കാണാതായത്. ഇതുവരെ 30 പേരുടെ മൃതദേഹം കിട്ടിയിരുന്നു. അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Malappuram, Wayanad, Rain, Trending, Natural disaster, Land Slide, 36 Peoples yet to find in landslides