Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനം; മരണസംഖ്യ 20 ആയി

മഹാരാഷ്ട്രയില്‍ രാസഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായNational, Maharashtra, Mumbai, Death, Death Toll, News, 20 dead in chemical factory blast in Maharashtra
മുംബൈ: (www.kvartha.com 31/08/2019) മഹാരാഷ്ട്രയില്‍ രാസഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 20 ആയി. ധൂലെ ജില്ലയിലെ ഷിര്‍പൂര്‍ താലൂക്കില്‍ വാഗാഡി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ശനിയാഴ്ച രാവിലെ 9.45 മണിയോടെ സ്‌ഫോടനമുണ്ടായത്.

സംഭവസമയം 100 തൊഴിലാളികളെങ്കിലും ഫാക്ടറിയില്‍ ഉണ്ടായിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പോലീസും ദുരന്തനിവാരണസേനയും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Maharashtra, Mumbai, Death, Death Toll, News, 20 dead in chemical factory blast in Maharashtra