Follow KVARTHA on Google news Follow Us!
ad

കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്നും വീല്‍ചെയറിനൊപ്പം യുവതി കടലിലേക്ക് പതിച്ചു; മുങ്ങിത്താഴാന്‍ തുടങ്ങിയ യുവതിയെ സാഹസികമായി രക്ഷിച്ച് ജീവനക്കാര്‍

കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്ന് വീല്‍ചെയറിനൊപ്പം കടലിലേക്ക് പതിച്ച Washington, News, Ship, Woman, Media, World, Video,
വാഷിങ്ടണ്‍: (www.kvartha.com 21.08.2019) കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്ന് വീല്‍ചെയറിനൊപ്പം കടലിലേക്ക് പതിച്ച യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി ജീവനക്കാര്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നായിരുന്നു സംഭവം. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് ജീവനക്കാര്‍ യുവതിയെ രക്ഷിച്ചത്.

കപ്പലിലെ കലാകാരന്‍മാരായ കഷീഫ് ഹാമില്‍ട്ടണും റാന്‍ഡോള്‍ഫ് ഡോനോവാനും ആണ് ആ വീരപുരുഷന്‍മാര്‍. ഇരുവരും ഇപ്പോള്‍ സെന്റ് തോമസ് ദ്വീപിലെ താരങ്ങളാണ്. വീല്‍ചെയറിന്റെ ഭാരത്താല്‍ കടലിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ യുവതിയെ കണ്ട് ഇരുവരും മറ്റൊന്നും ആലോചിക്കാതെ കടലിലേക്ക് എടുത്തുചാടുകയായിരുന്നു.


യുഎസ് വെര്‍ജിന്‍ ദ്വീപുസമൂഹത്തിലെ സെന്റ് തോമസ് ദ്വീപ് സ്വദേശികളായ കഷീഫും റാന്‍ഡോള്‍ഫും കാര്‍ണിവല്‍ ഫാസിനേഷന്‍ കപ്പലിലെ കലാകാരന്മാരാണ്. കപ്പലില്‍ അതിഥിയായെത്തിയ യുവതിയെ ആണ് ഇവര്‍ സാഹസികമായി രക്ഷിച്ചത്. യുവതി ഇരുന്ന വീല്‍ചെയര്‍ നിയന്ത്രണം തെറ്റി കടലിലേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട് കപ്പലിലുണ്ടായിരുന്ന ആളുകള്‍ ബഹളമുണ്ടാക്കിയത് കേട്ടാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് റാന്‍ഡോള്‍ഫ് മാധ്യമങ്ങളോട് പറഞ്ഞു.

 2 Men Rescue Woman in Wheelchair Who Fell Off Cruise Ship Dock: 'I Jumped Straight in the Water, Washington, News, Ship, Woman, Media, World, Video

വീല്‍ചെയറിന്റെ ഭാരം കാരണം കടലിലേക്ക് മുങ്ങി താഴുന്ന യുവതിയെ കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ കടലിലേക്ക് ചാടുകയായിരുന്നുവെന്ന് റാന്‍ഡോള്‍ഫ് കൂട്ടിച്ചേര്‍ത്തു. റാന്‍ഡോള്‍ഫ് ചാടിയതിന് തൊട്ടുപിന്നാലെ കഷീഫും ചാടുകയായിരുന്നു.

2 Men Rescue Woman in Wheelchair Who Fell Off Cruise Ship Dock: 'I Jumped Straight in the Water, Washington, News, Ship, Woman, Media, World, Video

യുവതിയുടേയും റാന്‍ഡോള്‍ഫിന്റേയും അരികിലേക്ക് നീന്തിയ കഷീഫ് യുവതിയെ റാന്‍ഡോള്‍ഫിന്റെ ശരീരത്തോട് ചേര്‍ത്ത് കെട്ടി. തുടര്‍ന്ന് റാന്‍ഡോള്‍ഫ് യുവതിയുമായി വെള്ളത്തിന് മുകളിലേക്ക് നീന്തി. യുവതിയെ രക്ഷിച്ച ഇരുവര്‍ക്കും ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Men Rescue Woman in Wheelchair Who Fell Off Cruise Ship Dock: 'I Jumped Straight in the Water, Washington, News, Ship, Woman, Media, World, Video.