Follow KVARTHA on Google news Follow Us!
ad

ജംഷീര്‍ വന്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ കണ്ണിയെന്ന് എക്‌സൈസ്; സുപ്രധാന വിവരങ്ങള്‍ ലഭിച്ചത് വാഹന പരിശോധനയ്ക്കിടെ അതിമാരക ലഹരിമരുന്നായ പാര്‍ട്ടി ഡ്രഗുമായി പിടിയിലായതോടെ

വാഹന പരിശോധനയ്ക്കിടെ അതിമാരക ലഹരിമരുന്നുമായി പിടിയിലായ ശിവപുരത്തെ എന്‍ ജംഷീര്‍ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ പ്രധാനിയെന്ന് എക്‌Kerala, Kannur, News, Police, Youth, Drugs, Youth held with Party drug, Investigation continues
കണ്ണൂര്‍: (www.kvartha.com 11/07/2019) വാഹന പരിശോധനയ്ക്കിടെ അതിമാരക ലഹരിമരുന്നുമായി പിടിയിലായ ശിവപുരത്തെ എന്‍ ജംഷീര്‍ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ പ്രധാനിയെന്ന് എക്‌സൈസ്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവരികയായിരുന്ന 15 ഗ്രാം മെത്തലിന്‍ ഡൈയോക്‌സി മെത്ത് ആംഫിറ്റാമിന്‍ എന്ന അതിമാരക മയക്കുമരുന്നുമായാണ് സ്വിഫ്റ്റ് കാര്‍ സഹിതം ഇയാള്‍ കൂത്തുപറമ്പില്‍ എക്‌സൈസിന്റെ പിടിയിലായത്.

വന്‍കിട നഗരങ്ങളില്‍ നിശാ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഈ വസ്തു ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ 12 മണിക്കൂറോളം ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള മുഖ്യകാരണം. വെറും രണ്ടുഗ്രാം കൈവശം വെച്ചാല്‍ തന്നെ പത്തുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ലഹരിമരുന്നാണ് എം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന എംഡിഎംഎ എന്ന ഈ ലഹരിമരുന്ന്.

ഇയാളെ പിടികൂടിയതിലൂടെ ജില്ലയിലേക്കു ലഹരി കടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്‌സൈസിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും ജില്ലയിലെ എക്‌സൈസ് ഓഫിസുകളില്‍ ലഹരിമരുന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി കെ സുരേഷ് അറിയിച്ചു.


Keywords: Kerala, Kannur, News, Police, Youth, Drugs, Youth held with Party drug, Investigation continues