» » » » » » » » » » » ഭര്‍ത്താവ് അറുപിശുക്കന്‍; തനിക്കോ മക്കള്‍ക്കോ ആവശ്യമുള്ള സാധനങ്ങള്‍ക്ക് പണം നല്‍കില്ല; ഷോപ്പിംഗിന് കൂടെ വരില്ല; ഒടുവില്‍ സഹികെട്ട് യുവാവിനെ ഷൂ കൊണ്ട് അടിച്ച യുവതിക്കെതിരെ കേസ്; മര്‍ദനം ഉറങ്ങിക്കിടക്കുന്നതിനിടെ

ഷാര്‍ജ: (www.kvartha.com 14.07.2019) ഷോപ്പിങിന് കൂടെ വരാനോ പണം നല്‍കാനോ തയ്യാറാകാത്ത ഭര്‍ത്താവിനെ യുവതി ഷൂ കൊണ്ടടിച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിക്കെതിരെ ഷാര്‍ജ പോലീസ് കേസെടുത്തു. യുഎഇയിലെ അല്‍ റോയ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ യുവതി പിശുക്കനായ തന്റെ ഭര്‍ത്താവ് കുടുംബത്തിന് വേണ്ടി പണമൊന്നും ചിലവഴിക്കാറില്ലെന്ന് കോടതിയെ അറിയിച്ചു. അതേസമയം മര്‍ദിച്ചെന്ന ആരോപണങ്ങളും യുവതി നിഷേധിച്ചു.

Woman hits 'stingy husband' with shoe for not taking her shopping in UAE, Sharjah, News, Humor, Complaint, Court, Case, Gulf, World

അതിനിടെ ഒന്നിലേറെ തവണ യുവതി ഭര്‍ത്താവിനെ മര്‍ദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജോലിക്ക് പോയി തിരികെ വന്ന ഭര്‍ത്താവ് വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു ഏറ്റവുമൊടുവിലെ മര്‍ദനം. തനിക്കൊപ്പം ഷോപ്പിങിന് വരണമെന്നാവശ്യപ്പെട്ട് യുവതി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അത് നിരസിച്ചപ്പോള്‍ പഴ്‌സില്‍ നിന്ന് എടിഎം കാര്‍ഡ് എടുക്കുകയും പിന്‍ നമ്പര്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ പിന്‍ നമ്പര്‍ പറഞ്ഞുകൊടുക്കാതെ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ച യുവാവിനെ യുവതി ഷൂ കൊണ്ട് മര്‍ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ തള്ളി നിലത്തിട്ടെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും ഇതുവരെ തനിക്കോ രണ്ട് ആണ്‍ മക്കള്‍ക്കോ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഇയാള്‍ പണം ചിലവഴിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു. മാസം 15,000 ദിര്‍ഹത്തിലധികം ശമ്പളം വാങ്ങുന്ന ഭര്‍ത്താവ് അറുപിശുക്കനാണെന്നും യുവതി കോടതിയെ അറിയിച്ചു.

അതേസമയം തന്നെ ഉപദ്രവിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. വാട്‌സ്ആപ് സന്ദേശം ഉള്‍പ്പെടെയുള്ളവയാണ് തെളിവുകളായി നല്‍കിയത്. കേസ് ഓഗസ്റ്റ് 22ലേക്ക് കോടതി മാറ്റിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman hits 'stingy husband' with shoe for not taking her shopping in UAE, Sharjah, News, Humor, Complaint, Court, Case, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal