ഉപഭോക്താക്കളെ വരുതിയിലാക്കാന്‍ പുത്തന്‍ ഓഫറുകളുമായി വോഡഫോണ്‍; പരിധിയില്ലാത്ത കോളുകളും അധിക ഫ്രീ ഡേറ്റയും വരിക്കാര്‍ക്കായി ഉറപ്പു വരുത്തുന്നു

ന്യൂഡല്‍ഹി: (www.kvartha.com 30.07.2019) ഉപഭോക്താക്കളെ വരുതിയിലാക്കാന്‍ പുത്തന്‍ ഓഫറുകളുമായി വോഡഫോണ്‍. ഓഫര്‍ പ്രകാരം എല്ലാ വരിക്കാര്‍ക്കും അവര്‍ ചെയ്യുന്ന ഏതെങ്കിലും റീചാര്‍ജിന് ആനുകൂല്യം ലഭിക്കുന്നതാണ്. പരിധിയില്ലാത്ത കോളുകള്‍, അധിക ഫ്രീ ഡേറ്റ, ക്യാഷ്ബാക്ക്, ഫ്രീ എസ്എംഎസുകള്‍, കോളര്‍ ട്യൂണുകള്‍, എസ്എംഎസ് വഴിയുള്ള മിസ്‌കോള്‍ അറിയിപ്പ് എന്നിവയും വോഡഫോണ്‍ വരിക്കാര്‍ക്കായി ഉറപ്പു വരുത്തുന്നു.

ഏതുതരം റീചാര്‍ജ് ചെയുകയാണെങ്കിലും ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അടിസ്ഥാന ടോക്ക്ടൈം റീചാര്‍ജ് ചെയ്യുകയാണെങ്കിലും ഒരു ദിവസത്തേക്ക് വണ്‍ ജിബി ഡേറ്റ അല്ലെങ്കില്‍ ഫ്രീ ടോക്ക്ടൈം ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. വരിക്കാര്‍ക്ക് ലഭിച്ച ഓഫര്‍ എന്താണെന്ന് എളുപ്പത്തില്‍ അറിയാന്‍ *999# ഡയല്‍ ചെയ്യാം.

 New Delhi, News, National, Technology, Vodafone, Vodafone is giving free data, calls, cashback and more with every recharge

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Technology, Vodafone, Vodafone is giving free data, calls, cashback and more with every recharge
Previous Post Next Post