വിരാട് കോഹ്‌ലി ചോദിക്കുന്നു, രോഹിത് ശര്‍മയുമായി എന്ത് തര്‍ക്കമാണ് ഉള്ളത്; അവിശ്വസനീയമായ കെട്ടുകഥകള്‍ മെനയരുത്, ആരാധകര്‍ക്ക് ക്രിക്കറ്റിനോടുള്ള സമീപനം തന്നെ മാറിപ്പോകും, സീനിയര്‍ താരങ്ങളുടെ സൗഹൃദം കാണാന്‍ ഡ്രസിങ് റൂമിലേക്ക് വരണമെന്നും ഇന്ത്യന്‍ നായകന്‍

മുംബൈ: (www.kvartha.com 30.07.2019) രോഹിത് ശര്‍മയുമായി എന്ത് തര്‍ക്കമാണ് ഉള്ളതെന്ന് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിന്‍ഡീസ് പര്യടനത്തിനായി തിരിക്കുന്നതിന് മുമ്പാണ് ഇന്ത്യന്‍ നായകന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ കേള്‍ക്കാനിടയാവുന്നത് നിരാശനാക്കുന്നുവെന്ന് കോലി പ്രതികരിച്ചു.


അവിശ്വസനീയമായ കഥകളാണ് ആളുകള്‍ മെനയുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതോടെ ആരാധകര്‍ക്ക് ക്രിക്കറ്റിനോടുള്ള സമീപനം മാറിപ്പോകുമെന്നും കോലി അറിയിച്ചു. സീനിയര്‍ താരങ്ങളെല്ലാം ടീമിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ആള്‍ക്കാര്‍ ഡ്രസിങ് റൂമിനെ കുറിച്ച് നുണകള്‍ പറഞ്ഞു പരത്തുകയാണ്. സീനിയര്‍ താരങ്ങളുടെ സൗഹൃദം കാണാന്‍ ഡ്രസിങ് റൂമിലേക്ക് വരണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Cricket, Virat Kohli, Rohit Sharma, Indian, Indian Team, Media, Virat Kohli's reaction to reports of rift with Rohit Sharma
Previous Post Next Post