Follow KVARTHA on Google news Follow Us!
ad

വിവാഹ ആഘോഷത്തിനിടെ ഡി ജെയെ ചൊല്ലി കലഹം; ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തില്‍ യുവാക്കള്‍ ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവുട്ടി; ഭ്രൂണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യുവതിയും കുടുംബവും പോലീസ് സ്‌റ്റേഷനില്‍

വിവാഹ ആഘോഷത്തിനിടെ ഡി ജെയെ ചൊല്ലി കലഹം. ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തെAgra, Pregnant Woman, Crime, Criminal Case, attack, Police, Complaint, Video, National,
ആഗ്ര: (www.kvartha.com 04.07.2019) വിവാഹ ആഘോഷത്തിനിടെ ഡി ജെയെ ചൊല്ലി കലഹം. ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് യുവാക്കള്‍ ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവുട്ടി. ഇതോടെ കുഞ്ഞ് ജീവന്‍ വയറ്റില്‍ വെച്ചുതന്നെ ഇല്ലാതായി. യുവതിയുടെ അടിവയറ്റില്‍ ചവിട്ടേറ്റതോടെ കുഞ്ഞിന്റെ ജീവന്‍ നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ജീവനില്ലാത്ത ഭ്രൂണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യുവതിയും കുടുംബവും പരാതിയുമായി കൊത് വാളി പോലീസ് സ്റ്റേഷനിലെത്തി. ആറു യുവാക്കള്‍ ചേര്‍ന്നാണ് യുവതിയുടെ വയറ്റിലെ കുഞ്ഞുജീവനെ ചവിട്ടി ഇല്ലാതാക്കിയത്.

ആഗ്രയിലെ ഇത്താനഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ് തവസും (26) എന്ന യുവതി വിവാഹത്തിനെത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു തവസും. തുടര്‍ന്ന് ആഘോഷങ്ങള്‍ക്കിടെ ഡിജെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഇമ്രാനും, ആദില്‍ അബ്ദുള്ള എന്ന യുവാവും തമ്മില്‍ വഴക്കുണ്ടായി. പ്രതികളായ ഇവരുടെ കൂട്ടത്തിലേക്ക് മറ്റ് നാല് പേരും കൂടി ചേര്‍ന്നതോടെ വാഗ് വാദം കൈയ്യാങ്കളിയിലേക്ക് മാറി.

UP: Pregnant woman assaulted during wedding function, suffers miscarriage, Agra, Pregnant Woman, Crime, Criminal Case, Attack, Police, Complaint, Video, National

ഇമ്രാനോടുള്ള ദേഷ്യത്തിനാണ് തവസുമിനെ പ്രതികള്‍ വയറ്റില്‍ ചവിട്ടുകയും ഇടിയ്ക്കുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് മറ്റ് ബന്ധുക്കളും പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

10 പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ആറു പേരുടെ പേരുവിവരങ്ങളുമുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആദില്‍ ഹുസൈന്‍, സാജിദ് ഹുസൈന്‍,അബ്ദുല്‍ ഹുസൈന്‍, ഫാരണ്‍ ഹുസൈന്‍, നസീം, നാസിര്‍ എന്നിവരുടെ പേരുകളാണ് എടുത്തുപറയുന്നത്. ഇവര്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 147, 148,313 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബാദുവാന്‍ ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളെല്ലാം. എല്ലാവരും സല്‍മാന്റെ മകന്‍ സാഹിദിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP: Pregnant woman assaulted during wedding function, suffers miscarriage, Agra, Pregnant Woman, Crime, Criminal Case, Attack, Police, Complaint, Video, National.