Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; 8 പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെThiruvananthapuram, News, Trending, attack, Crime, Criminal Case, Education, Injured, Treatment, hospital, Police, Arrested, Kerala,
തിരുവനന്തപുരം: (www.kvartha.com 14.07.2019) യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമര്‍, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍, എട്ടാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് നടപടി.

അതേസമയം അമര്‍ എന്ന വിദ്യാര്‍ത്ഥിയുടെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. യൂണിറ്റ് കമ്മിറ്റി അംഗമാണ് അമര്‍. അമറും അഖിലിനെ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

University college stabbing case: Lookout notice against eight, Thiruvananthapuram, News, Trending, Attack, Crime, Criminal Case, Education, Injured, Treatment, Hospital, Police, Arrested, Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബ് മാത്രമാണ് ഇതുവരെ പിടിയിലായത്. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ഏറെ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു.

അതിനിടെ കോളജിന് പുറത്ത് നിന്നുള്ളവരും അക്രമിച്ച സംഘത്തിലുണ്ടെന്ന് അഖിലും പിതാവ് ചന്ദ്രനും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. പ്രതികളെ കണ്ടെത്താന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി ഓഫീസുകളില്‍ അടക്കം പരിശോധന നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് ഞായറാഴ്ചയും കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തിരികെ വന്നതെന്ന് കണ്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ പറഞ്ഞു.

അതേസമയം, കൊല്ലണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് അഖിലിനെ കുത്തിയതെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്നും അഖിലിന്റെ പിതാവ് ചന്ദ്രന്‍ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: University college stabbing case: Lookout notice against eight, Thiruvananthapuram, News, Trending, Attack, Crime, Criminal Case, Education, Injured, Treatment, Hospital, Police, Arrested, Kerala.