Full width home advertisement

Special

Gulf News

Kerala News

Post Page Advertisement [Top]

ചെന്നൈ: (www.kvartha.com 04.07.2019) മൂന്നുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ ടിക് ടോക്കിലൂടെ കണ്ടെത്തി. മൂന്നു വര്‍ഷം മുന്‍പ് നാടുവിട്ടുപോയ ഭര്‍ത്താവ് സുരേഷിനെയാണ് ജയപ്രദ എന്ന യുവതി ടിക് ടോക്കിലൂടെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് രസകരമായ സംഭവം.

ചില കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2016ലാണ് സുരേഷ് നാടുവിട്ടത്. ഇതുസംബന്ധിച്ച് ഭാര്യ ജയപ്രദയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജയപ്രദയുടെ ഒരു ബന്ധുവാണ് ടിക് ടോക്കില്‍ സുരേഷിന്റെ വിഡിയോകള്‍ കാണുന്നത്.

 Tamil Nadu woman finds missing husband after 3 years, thanks to TikTok, Missing, News, Police, Complaint, Probe, Humor, National

തുടര്‍ന്ന് സുരേഷ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ വിഡിയോ ജയപ്രദയെ കാണിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെ തിരിച്ചറിഞ്ഞ ജയപ്രദ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഹൊസൂരില്‍ നിന്നു കണ്ടെത്തി.

ഒരു ട്രാക്ടര്‍ കമ്പനിയില്‍ മെകാനിക് ആയി ജോലി ചെയ്യുകയായിരുന്ന സുരേഷ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ സ്ത്രീക്കൊപ്പം ചെയ്ത ടിക് ടോക് വിഡിയോകളാണ് സുരേഷിനെ കുടുക്കിയത്.

ചോദ്യം ചെയ്യലില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നാടു വിട്ടതെന്ന് സുരേഷ് പോലീസിനോടു പറഞ്ഞു. ജയപ്രദയേയും സുരേഷിനേയും കൗണ്‍സിലിങ്ങിനുശേഷം പോലീസ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. ദമ്പതികള്‍ക്ക് രണ്ടു മക്കളുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamil Nadu woman finds missing husband after 3 years, thanks to TikTok, Missing, News, Police, Complaint, Probe, Humor, National.

Bottom Ad [Post Page]