ജാര്‍ഖണ്ഡില്‍ 11 വയസുകാരന്റേയും 10 വയസുകാരിയുടേയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്‌നമായ നിലയില്‍ കണ്ടെത്തി; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; കൊല നടന്നത് പീഡന ശ്രമത്തിനിടെ

ജാര്‍ഖണ്ഡില്‍ 11 വയസുകാരന്റേയും 10 വയസുകാരിയുടേയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്‌നമായ നിലയില്‍ കണ്ടെത്തി; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; കൊല നടന്നത് പീഡന ശ്രമത്തിനിടെ

ലതേഹാര്‍: (www.kvartha.com 13.07.2019) ജാര്‍ഖണ്ഡില്‍ 11 വയസുകാരന്റേയും 10 വയസുകാരിയുടേയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്‌നമായ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സെമര്‍ഹട്ട് വില്ലേജിലെ പ്രതിയുടെ വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി മുതല്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച കുട്ടികളുടെ കാല്‍ മണ്ണില്‍ നിന്നു പുറത്തു വന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 Out On Bail In Murder Case, Man Allegedly Beheads 2 Children In Jharkhand, News, Local-News, Murder, Crime, Criminal Case, Arrested, Police, Natives, National

സംഭവത്തില്‍ 35 കാരനെ അറസ്റ്റ് ചെയ്തതായി ലതേഹാര്‍ പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് പോലീസ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി പാച്ച്ക്കടി ചൗക്കില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രവാദത്തിനും നരബലിക്കും വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ അത് തെറ്റാണെന്ന് ബോധ്യമായി. 2009 ല്‍ അമ്മാവനെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് പ്രതി ഈ ക്രൂരമായ കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. പീഡന ശ്രമത്തിനിടെയാണ് കൊലപാതകം.

പ്രതി വീട്ടില്‍ തന്നെ ചെറിയ ഒരു കട നടത്തിയിരുന്നു. ബുധനാഴ്ച രാത്രി കടയിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ആകസ്മികമായാണ് ആണ്‍കുട്ടി അവിടെ എത്തിയത്. തുടര്‍ന്ന് തന്റെ വീടിനുള്ളിലേക്ക് ഇരുവരെയും വലിച്ചിഴച്ച് കൊണ്ടു പോയതിനു ശേഷം കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. വെട്ടി മാറ്റിയ ആയുധം പ്രതിയില്‍ നിന്ന് പിടിച്ചെടുത്തായി പോലീസ് അറിയിച്ചു.

വീട് തുറന്ന് അകത്ത് കയറിയ പോലീസ് കണ്ടത് തറയില്‍ രക്തം തളം കെട്ടി നില്‍ക്കുന്നതായിരുന്നു. ബുധനാഴ്ച രാത്രി പതിവില്ലാതെ അര്‍ധരാത്രിയിലും ഈ വീട്ടില്‍നിന്ന് വെളിച്ചം കണ്ടിരുന്നതായി ഗ്രാമീണര്‍ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ മൃതദേഹം വീടിന്റെ രണ്ടു വശത്തായി മറവ് ചെയ്തു പോലീസിനെ വഴി തെറ്റിക്കാനും ഇയാള്‍ ശ്രമിച്ചു. അതേസമയം കുട്ടികളെ കാണാതായെന്ന പരാതി ലഭിച്ചിരുന്നില്ലെന്ന് ലാതേഹര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ ജയ് പ്രകാശ് ഝാ അറിയിച്ചു.

കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് ആചാരാനുഷ്ടാനങ്ങള്‍ അനുസരിച്ച് സംസ്‌ക്കരിച്ചുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Out On Bail In Murder Case, Man Allegedly Beheads 2 Children In Jharkhand, News, Local-News, Murder, Crime, Criminal Case, Arrested, Police, Natives, National.
ad