Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ അര്‍ബന്‍ ബാങ്കിനു പുറകെ മാടായി ബാങ്കിലും പഴയങ്ങാടിയിലും കോണ്‍ഗ്രസ് വിമതര്‍ മത്സരരംഗത്തേക്ക്, ഡിസിസിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധം

കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പിനുപിന്നാലെ Kerala, Kannur, News, Bank, Congress, Election

പഴയങ്ങാടി: (www.kvartha.com 29.07.2019) കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പിനുപിന്നാലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മാടായിലെ പഴയങ്ങാടി അര്‍ബന്‍ കോ. ഓപറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിമതര്‍ മത്സരരംഗത്തേക്ക്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ചെയര്‍മാന്‍ പദവി വഹിക്കുന്ന പാണപുഴ സ്വദേശി എം പി ഉണ്ണികൃഷ്ണനെതിരെയാണ് വിമതര്‍ മത്സരരംഗത്തെത്തിയത്. നാല് പ്രാദേശിക നേതാക്കള്‍ ഇതിനകം നാമനിര്‍ദ്ദേശപത്രികകള്‍ നല്‍കിയിട്ടുണ്ട്.

1992 മുതല്‍ 2019 വരെ സമവായത്തിലൂടെ ഭരണം കൈയാളിയിരുന്ന ബാങ്ക് ഭരണസമിതി 30 വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനു മുന്നോടിയായി ബാങ്ക് പരിധിയില്‍പ്പെട്ട ഒമ്പതുമണ്ഡലം കമ്മിറ്റികളുടെ യോഗം കോണ്‍ഗ്രസ് വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെട്ട ഭരണസമിതി മാറണമെന്നായിരുന്നു പ്രവര്‍ത്തകരുടെ വികാരം. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി കോര്‍ കമ്മിറ്റിക്ക് വിടുകയും കോര്‍ കമ്മിറ്റിയും സമാനമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ എത്തിയെങ്കിലും കോര്‍ കമ്മിറ്റികളുടെ തിരുമാനത്തെ മറികടന്ന് നിലവിലെ ചെയര്‍മാന്‍ എം പി ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച പാനലിന് ഡിസിസി അംഗീകാരം കൊടുക്കുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ചാണ് മാടായി, ചെറുകുന്ന്, കണ്ണപുരം, മാട്ടൂല്‍, കുഞ്ഞിമംഗലം, ചെറുതാഴം, കല്യാശേരി മണ്ഡലം കമ്മിറ്റിയുടെയും കല്യാശേരി ബ്ലോക്കിന്റെയും പ്രദേശിക നേതൃത്വവും മത്സരിക്കാന്‍ തീരുമാനിച്ചത്. കല്യാശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പി ധനഞ്ജയന്‍, കണ്ണപുരം മൊട്ടമ്മലിലെ സജീവ കോണ്‍ഗ്രസ് വനിതാ നേതാവ് അനിത സുകുമാരന്‍, കണ്ണപുരം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി പി കെ സുധാകരന്‍, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ കമ്മാരന്‍ എന്നീ നേതാക്കന്മാരാണ് മത്സര രംഗത്തുള്ളത്.

കോണ്‍ഗ്രസിന്റെ ഇരുവിഭാഗവും വോട്ടെടുപ്പിന്റെ മുന്നോരുക്കത്തില്‍ സജീവമായിട്ടുണ്ട്. അതേസമയം, ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ കുറവുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ചു തനിക്ക് മത്സര രംഗത്തു നിന്നും പിന്മാറേണ്ടി വരുമെന്നും ഇപ്പോഴത്തെ ബാങ്ക് വൈസ് പ്രസിഡന്റും മാടായി കോളജ് ഡയറക്ടറും കൂടിയായ എസ് പി നാസര്‍ അറിയിച്ചു.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാള്‍ക്കുമാത്രമേ ഇപ്പോള്‍ സീറ്റ് അനുവദിച്ചിട്ടുള്ളൂ. ബാങ്ക് രൂപീകരണം മുതല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് ഇടപാടുകാരില്‍ ഭൂരിഭാഗവും. ബാങ്കിന്റെ നിക്ഷേപത്തിലും നല്ലൊരു പങ്ക് ഈ വിഭാഗത്തിനാണ്. അടിയന്തിരമായി ഡിസിസി അനുകൂല നിലപാടെടുത്തില്ലെങ്കില്‍ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസിന് ഏറ്റവും സ്വാധീനമുള്ള മാടായി പഞ്ചായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമാവുന്ന അവസ്ഥയുണ്ടാവുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗസ്റ്റ് നാലാം തീയതി പഴയങ്ങാടി ജിഎംയുപി സകൂളിലാണ് തെരഞ്ഞെടുപ്പ്.

Kerala, Kannur, News, Bank, Congress, Election, Madayi and Pazhayanhadi Bank election: Rebels from Congress


Keywords: Kerala, Kannur, News, Bank, Congress, Election, Madayi and Pazhayanhadi Bank election: Rebels from Congress