Follow KVARTHA on Google news Follow Us!
ad

ഇരുസഭകളിലും പാസായ എന്‍ഐഎ ഭേദഗതി ബില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളത്; മൗലികാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരില്‍ പിന്‍വലിക്കേണ്ടി വന്ന ടാഡയ്ക്ക് സമാനമായ ഭേദഗതിയെന്ന് വിമര്‍ശനം

കോണ്‍ഗ്രസ് പിന്തുണയോടെ ഇരുസഭകളിലും പാസായ അമിത് ഷാ കൊണ്ടുവന്ന എന്‍ഐഎ ഭേദഗതി ബില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വിമര്‍ശനം. മൗലികാവKerala, New Delhi, News, Congress, CPM, IUML, UDF, Lok Sabha, National, Lok Sabha Passes National Investigation Agency Amendment Bill, Opposition Says Can Be “Misused”
ന്യൂഡല്‍ഹി: (www.kvartha.com 18.07.2019) കോണ്‍ഗ്രസ് പിന്തുണയോടെ ഇരുസഭകളിലും പാസായ അമിത് ഷാ കൊണ്ടുവന്ന എന്‍ഐഎ ഭേദഗതി ബില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വിമര്‍ശനം. മൗലികാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരില്‍ പിന്നീട് പിന്‍വലിക്കേണ്ടി വന്ന ടാഡയ്ക്ക് സമാനമായ ഭേദഗതിയാണ് നിലവില്‍ വരുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസായ ബില്‍ ബുധനാഴ്ച ശബ്ദ വോട്ടോടെ രാജ്യസഭയിലും പാസായി. കോണ്‍ഗ്രസ് അടക്കം പിന്തുണച്ച ബില്‍ ആറിനെതിരെ 278 വോട്ടുകള്‍ക്കാണ് ലോക്‌സഭയില്‍ പാസായത്. കേരളത്തില്‍ നിന്നുള്ള 19 എംപിമാരും എതിര്‍ക്കാതെ നിന്നപ്പോള്‍ ഏക ഇടത് എംപി എ എം ആരിഫ് എതിര്‍ത്ത് വോട്ട് ചെയ്തു.

എഐഎംഐഎം എംപിമാരായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, സിപിഎം അംഗങ്ങളായ എ എം ആരിഫ്, പി ആര്‍ നടരാജന്‍, സിപിഐയുടെ കെ സുബ്ബരായന്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവര്‍ മാത്രമാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് അതൊന്നും വകവെക്കാതെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പിനു തൊട്ടുമുമ്പ് കേരളത്തില്‍ നിന്നുള്ള കെ മുരളീധരനും ആന്റോ ആന്റണിയും അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പുറത്തുപോയി. ബാക്കിയുള്ളവര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ വോട്ടിംഗ് സ്ലിപ്പില്‍ ഒപ്പുവെച്ചെങ്കിലും പിന്നീട് അത് ലോക്‌സഭാ സ്റ്റാഫിന്റെ കൈയില്‍ നിന്നും തിരികെ വാങ്ങി.

വ്യാപക വിമര്‍ശനമാണ് ബില്ലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മൗലികാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരില്‍ പിന്‍വലിക്കേണ്ടി വന്ന ടാഡയ്ക്കു സമാനമാണ് ഈ ബില്ലെന്ന് എതിര്‍ത്ത് വോട്ട് ചെയ്ത എ എം ആരിഫ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മേല്‍ സംശയത്തിന്റെ മേഘങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്‍ഐഎ ഭേദഗതിയെന്ന് കേരളത്തില്‍ നിന്നുള്ള എംപി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ അടച്ചിട്ട മുറിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ കേരള എംപിമാര്‍ എതിര്‍പ്പുന്നയിച്ചെങ്കിലും വിലപ്പോയില്ല. പാര്‍ട്ടി നിലപാടിനെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ന്യായീകരിച്ചു.



Keywords: Kerala, New Delhi, News, Congress, CPM, IUML, UDF, Lok Sabha, National, Lok Sabha Passes National Investigation Agency Amendment Bill, Opposition Says Can Be “Misused”