» » » » » » » » » » » കുവൈത്തില്‍ വന്‍മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: (www.kvartha.com 14.07.2019) മറ്റൊരു രാജ്യത്തുനിന്ന് കുവൈത്തിലേക്ക് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. ഷുവൈഖ് സീ പോര്‍ട്ടില്‍ വെച്ച് ഒരു കോടിയോളം ട്രമഡോള്‍ ഗുളികകളാണ് അധികൃതര്‍ പിടികൂടിയത്.

40 അടി നീളമുള്ള കണ്ടെയ്‌നറിലായിരുന്നു കുവൈത്തില്‍ കര്‍ശന നിയന്ത്രണമുള്ള ടമോള്‍ എക്‌സ് 225 എന്ന ഗുളികള്‍ എത്തിച്ചത്. ഇവ ഒരു ഏഷ്യന്‍ രാജ്യത്ത് നിന്നും കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ജലാവി പറഞ്ഞു.


ഇലക്ട്രിക്, മെഡിക്കല്‍ ഉപകരണങ്ങളാണെന്നായിരുന്നു കണ്ടെയ്‌നറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവ കൊണ്ടുവന്നയാള്‍ കുവൈത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കണ്ടെയ്‌നര്‍ തുറന്നുപരിശോധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ വന്‍ശേഖരം കണ്ടെത്തി. ഇതോടെ കൊണ്ടുവന്നയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait customs foils bid to smuggle drugs into country, Kuwait, News, Crime, Criminal Case, Arrested, Customs, Gulf, World,  Video.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal