കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസിന്റെ മൂന്നാം ഘട്ട പരീക്ഷണയോട്ടം; യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ച് ഓടിയത് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ

കൊച്ചി: (www.kvartha.com 31.07.2019) കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസിന്റെ മൂന്നാം ഘട്ട പരീക്ഷണയോട്ടം നടന്നത് മഹാരാജാസ് കോളജ്
ഗ്രൗണ്ട് മുതല്‍ തൈക്കുടം വരെ. രാവിലെ 7.45 ഓടെയായിരുന്നു യാത്രക്കാരുടെ ഭാരം കണക്കാക്കി മണല്‍ചാക്കുകള്‍ നിറച്ച് പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ വൈറ്റില വഴിയുള്ള യാത്ര ഒരു മണിക്കൂറെടുത്ത് തൈക്കുടത്തെത്തി. ഡിഎംആര്‍സിയുടേയും കെഎംആര്‍എല്ലിലേയും സാങ്കേതിക വിദ്ഗധരും പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ട്രെയിനിലുണ്ടായിരുന്നു. ഓട്ടം വിജയകരമായാല്‍ രണ്ട് മാസത്തിനകം ഈ പാതയിലൂടെയുള്ള സര്‍വീസ് തുടങ്ങാനാണ് കെഎംആര്‍എല്‍ ലക്ഷ്യം.

Kochi, News, Kerala, Train, Kochi Metro, Passenger,  Kochi Metro Train; Third phase of the test drive was conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Train, Kochi Metro, Passenger,  Kochi Metro Train; Third phase of the test drive was conducted
Previous Post Next Post