പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കെവിന്‍ കേസില്‍ വാദം പൂര്‍ത്തിയായി; വിധി ഓഗസ്റ്റ് 14ന്

കോട്ടയം: (www.kvartha.com 30.07.2019) പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കെവിന്‍ കേസില്‍ വാദം പൂര്‍ത്തിയായി. ഓഗസ്റ്റ് 14ന് കോടതി വിധി പറയും. ഏപ്രില്‍ 26 ന് തുടങ്ങി മൂന്ന് മാസം നീണ്ടുനിന്ന വിചാരണ ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി പ്രത്യേക കേസായാണ് കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വാദം കേട്ടത്.

2018 മേയ് 27നാണ് കോട്ടയം നാട്ടാശേരി സ്വദേശിയായ കെവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തിയത്. നീനു എന്ന പണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയത്. 28 ന് പുലര്‍ച്ചെയാണ് കെവിന്റെ മൃതദേഹം ചാലിയേക്കര ആറ്റില്‍ കണ്ടെത്തിയത്.

Kottayam, News, Kerala, Love, Marriage, attack, Murder, Case, Court, Kevin Murder case: argument is over in court

കെവിന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. വിസ്താരത്തിനിടെ പ്രതിഭാഗത്തിന് അനുകൂലമായി അഞ്ച് സാക്ഷികള്‍ മൊഴി മാറ്റിയിരുന്നു. ഇവരെ പിന്നീട് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കേസിലെ മൊത്തം പതിനാല് പ്രതികളാണുള്ളത്. ഇവരില്‍ ഒമ്പത് പേരാണ് റിമാന്‍ഡിലുള്ളത്.

കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ചു. 238 പ്രമാണങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍, ആക്രമിക്കാന്‍ ഉപയോഗിച്ച വാള്‍ എന്നിവ ഉള്‍പ്പെടെ പ്രോസിക്യുഷന്‍ ഹാജരാക്കിയ 56 തെളിവുകളും കോടതി പരിശോധിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ഭാര്യ നീനു മൊഴി നല്‍കിയിരുന്നു. ഇതേ മൊഴി വിചാരണയ്ക്കിടെ കോടതിയിലും നീനു ആവര്‍ത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Love, Marriage, attack, Murder, Case, Court, Kevin Murder case: argument is over in court 
Previous Post Next Post