Follow KVARTHA on Google news Follow Us!
ad

കട്ട റൗഫ് വധം: ആയുധങ്ങളുമായി ബൈക്കിലെത്തിയത് ആറംഗസംഘം, അന്വേഷണം എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച്, കൊല്ലപ്പെട്ട കട്ട റൗഫ് നേരത്തെ എസ്ഡിപിഐ നേതാവിനെ പട്ടാപ്പകല്‍ പോലീസ് നോക്കിനില്‍ക്കെ കുത്തിക്കുന്ന കേസിലെ പ്രതി

കണ്ണൂര്‍ നഗരത്തിനടുത്തെ ആദികടലായില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പൊലിസ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് കണ്ണൂKerala, Kannur, News, Murder, SDPI, IUML, Crime, Katta Rauf murder: Investigation around SDPI Leaders
കണ്ണൂര്‍: (www.kvartha.com 30.07.2019) കണ്ണൂര്‍ നഗരത്തിനടുത്തെ ആദികടലായില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പൊലിസ്  പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് കണ്ണൂര്‍ സിറ്റിവെറ്റിലപ്പള്ളിയിലെ കട്ടറൗഫിനെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലിസ് വ്യക്തമാക്കി.

സ്‌കൂട്ടറിലെത്തിയ ആറംഗ സംഘം തിങ്കളാഴ്ച രാത്രി ഒന്‍പതരോടെയാണ് ആദികടലായി ക്ഷേത്രത്തിനടുത്തുവെച്ച് സഹോദരന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന റൗഫിനെ വെട്ടിക്കൊന്നത്. റൗഫിന്റെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും സംഘം രക്ഷപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തു.

2016ല്‍ എസ്ഡിപിഐ നേതാവും പാചകത്തൊഴിലാളിയുമായ കണ്ണൂര്‍ സിറ്റിയിലെ ഫാറൂഖിനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് റൗഫിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഏറെനാളായി ബന്ധുക്കളോടൊപ്പം വെത്തിലപ്പള്ളിയിലെ അല്‍അമീന്‍ ക്വാര്‍ട്ടേഴ്‌സിലാണ്  റൗഫ് താമസിക്കുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കൊല നടക്കുമ്പോള്‍ റൗഫിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫര്‍ഹാന്റെ മൊഴി നിര്‍ണായകമാവും. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ ബീച്ച് റോഡിലൂടെ ബൈക്കില്‍ പോകുമ്പോഴാണ് ആറംഗ സംഘം ആയുധങ്ങളുമായി എത്തിയത്. സംഘം മുഖംമൂടി ധരിച്ചതിനാല്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഫര്‍ഹാന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. മൂന്നുബൈക്കുകളിലായി ആറുപേരടങ്ങുന്ന സംഘമാണെത്തിയത്. കൊലയാളി സംഘം സഞ്ചരിച്ചത് ആക്‌സസ് സ്്കൂട്ടറാണെന്നു ഫര്‍ഹാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

തളാപ്പിലെ ബിജെപി നേതാവ് സുശീല്‍ കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘത്തിലുള്ളവര്‍ കൊലയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലിസ് നല്‍കുന്ന സൂചന. 2017 മാര്‍ച്ച് എട്ടിന് രാത്രി 9.30 ഓടെയാണ് തളാപ്പ് ഭജനമുക്കില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ സുശീല്‍കുമാറടക്കം മൂന്നുപേരെ സ്‌കൂട്ടറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ കേസില്‍ മൂന്ന് വാഹനങ്ങള്‍ അന്ന് പോലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ ആയിരത്തോളം വാഹനങ്ങള്‍ പരിശോധിച്ചാണ് അന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അന്ന് ഉപയോഗിച്ചതിനു സമാനമായ ആക്‌സസ് സ്‌കൂട്ടര്‍ റഔഫിനെ വധിക്കാനും ഉപയോഗിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുശീല്‍ കുമാറിനെ വധിക്കാനെത്തിയ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

കണ്ണൂര്‍ സിറ്റി സിഐ പി ആര്‍ സതീശന്റെ നേതൃത്വത്തിലാണ് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നത്. വെട്ടേറ്റ ഉടനെ റൗഫിനെ കണ്ണൂര്‍ മിംസ്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തുമണിയോടെ മരിക്കുകയായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. റൗഫിന്റെ  വലതുകാലിനും കൈയ്ക്കും ആഴത്തിലുള്ള വെട്ടലുണ്ട്. വലതുകാല്‍ അറ്റുതൂങ്ങിയ നിലയിലാണ്. ചോര വാര്‍ന്നൊഴുകിയാണ് മരണം.

2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചകത്തൊഴിലാളിയുമായ എം ഫാറൂഖിനെ കൊലപ്പെടുത്തിയ പ്രതിയാണ് റൗഫ്. പോലീസ് നോക്കി നില്‍ക്കെ പട്ടാപ്പകല്‍ ഫാറൂഖിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം പോലീസ് അറസ്റ്റുചെയ്ത ഇയാള്‍ക്കെതിരേ നിരന്തരം ഭീഷണികളുണ്ടായിരുന്നു. സ്ഥലത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും റൗഫ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനുശേഷം ബെംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.

കൊലക്കേസില്‍ ജയില്‍ നിന്നും വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളില്‍ ജയില്‍ കിടന്നതിനു ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച്ച രാത്രി സഹോദരന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിയത്.



Keywords: Kerala, Kannur, News, Murder, SDPI, IUML, Crime, Katta Rauf murder: Investigation around SDPI Leaders