Follow KVARTHA on Google news Follow Us!
ad

ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; ടയറുകളില്‍ നൈട്രജന്‍ നിര്‍ബദ്ധമാക്കാന്‍ കേന്ദ്രം, ഗുണമേന്മ വര്‍ധിക്കാന്‍ റബ്ബറിനൊപ്പം സിലിക്കണും ചേര്‍ക്കണം, റോഡ് സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍

ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി News, National, Auto & Vehicles, Accident, Accidental Death, Central Government, Road, New Delhi, Vehicles, Govt mulling use of nitrogen filled tyres, silicon-mixed rubber to help reduce accidents
ദില്ലി: (www.kvartha.com 11.07.2019) ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി വാഹനങ്ങളില്‍ സിലിക്കണ്‍ ടയറുകളും ഈ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നതു നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ചൂടു കൂടുന്നതു മൂലം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടി അപകടമുണ്ടാകുന്നതു തടയാനള്ള മാര്‍ഗമാണ് സിലിക്കന്‍ മിശ്രിത ടയറില്‍ വായുവിനു പകരം നൈട്രജന്‍ നിറയ്ക്കുന്നത്.


ദില്ലിയില്‍ നിന്നും ആഗ്രയിലേക്കുള്ള യമുന അതിവേഗപാതയില്‍ നിരന്തരമായുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കണ്‍ ചേര്‍ത്ത ഗുണമേന്മയുള്ള ടയര്‍ നിര്‍മിക്കും. അതില്‍ സാധാരണ കാറ്റിനു പകരം നൈട്രജന്‍ നിറയ്ക്കുമോന്നും ഇത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

ചൂടുകാലത്ത് വാഹനങ്ങളുടെ ടയര്‍ പൊട്ടിയുള്ള അപകടങ്ങള്‍ രാജ്യത്ത് കൂടുതലാണ്. 2016-ല്‍ 133 പേരും 2017-ല്‍ 146 പേരും കഴിഞ്ഞവര്‍ഷം 111 പേരുമാണ് യുപിയില്‍ അപകടത്തില്‍ മരിച്ചത്. പുതിയ സംവിധാനത്തിലൂടെ ഇത്തരം അപകടങ്ങല്‍ കുറയ്ക്കാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഉത്തര്‍പ്രദേശിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങല്‍ നടക്കുന്നത്.

രാജ്യത്തെ 30 ശതമാനം ലൈസന്‍സുകളും വ്യാജമാണെന്നും ഇതിനെതിരെ നിയമം കൊണ്ടുവരുമെന്നും 25 ലക്ഷം വിദഗ്ധ ഡ്രൈവര്‍മാരുടെ കുറവ് ഇന്ത്യയിലുണ്ടെന്നും ഇതു നികത്താന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങള്‍ കുറയ്ക്കാനായി 14,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും, റോഡ് സുരക്ഷ സംബന്ധിച്ച ബില്‍ പാര്‍ലമെന്റിലുണ്ടെന്നും നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Auto & Vehicles, Accident, Accidental Death, Central Government, Road, New Delhi, Vehicles, Govt mulling use of nitrogen filled tyres, silicon-mixed rubber to help reduce accidents