വിമുക്തഭടനെ കണ്ണില്‍ മുളകുപൊടി വിതറി പണം കൊള്ളയടിച്ചു; ഗവര്‍ണ്ണര്‍ പറഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്

കണ്ണൂര്‍: (www.kvartha.com 29.07.2019) അതിക്രൂരമായി അക്രമിക്കപ്പെട്ടു കൊള്ളയടിക്കപ്പെട്ട വിമുക്ത ഭടന്‍ നീതിക്കായി കേഴുന്നു. രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച പട്ടാളക്കാരന്് സാമാന്യനീതിലഭിക്കാതെ പോലീസ് ക്രിമിനലുകള്‍ക്കായി ഒത്താശ ചെയ്യുന്നുവെന്നാണ് പരാതി. വടക്കുമ്പാട് കടവങ്കല്‍ വീട്ടില്‍ കെ മനോഹരനാണ് ധര്‍മ്മടം പോലീസിനെതിരേ രംഗത്തുവന്നത്.

2017 നവംബറില്‍ മൂന്നുപേര്‍ ചേര്‍ന്ന് മുഖത്ത് മുളകുപൊടി വിതറി പണം കൊള്ളയടിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നില്ലെന്നാണ് പരാതി. കേസില്‍ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത പോലീസ്, കുറ്റപത്രം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇത് കാണിച്ച് സംസ്ഥാന ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും യാതൊരു നപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. രാത്രി കടയടച്ച് വീട്ടിലേക്ക് പോക്കുന്നതിനിടെയായിരുന്നു മൂന്നുപേര്‍ ചേര്‍ന്ന് 18,000 രൂപ കൊള്ളയടിച്ചത്. പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസിനെ വിലക്കെടുത്തെന്നാണ് ഇവരുടെ പരാതി. ഏതാനും പേര്‍ ചേര്‍ന്ന് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്നും മനോഹരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.Keywords: Kerala, Kannur, News, Robbery, Arrest, Police, Ex army assaulted case: Allegation against police 

Previous Post Next Post