Follow KVARTHA on Google news Follow Us!
ad

ഉന്നാവോ പീഡനക്കേസ്: വെന്റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില വഷളായിക്കൊണ്ടിരിക്കുന്നു; ശ്വാസകോശത്തില്‍ രക്തസ്രാവം, അബോധാവസ്ഥയില്‍ കഴിയുന്ന പതിനാറുകാരിക്ക് അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍

ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാംത്സംഗക്കേസ് കൊടുത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ ഉന്നാവോ പീഡനക്കേസ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി News, India, Politics, BJP, Rape, Doctor, MLA, Supreme Court of India, Judge, Blackmailing, Doctors said the Unnao rape survivor has suffered multiple fractures and head injuries and has been unconscious since the time of the accident.

ലഖ്‌നൗ: (www.kvartha.com 30.07.2019) വാഹനാപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന പ്രമാദമായ ഉന്നാവോ പീഡനക്കേസ് പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്.

അപകടസമയം മുതല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. നിരവധി കുഴലുകളുടെ സഹായത്തോടെയാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ശ്വാസകോശത്തിലെ പരിക്കുകളാണ് സ്ഥിതി വഷളാക്കുന്നതെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ വാരിയെല്ലും തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. സ്ഥിതി ഗുരുതമായി തുടരുന്നതിനാല്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങളെ ഡോക്ടര്‍മാര്‍ കാണാന്‍ അനുവദിച്ചില്ല.

News, India, Politics, BJP, Rape, Doctor, MLA, Supreme Court of India, Judge, Blackmailing, Doctors said the Unnao rape survivor has suffered multiple fractures and head injuries and has been unconscious since the time of the accident.

ഞായറാഴ്ചയാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പ്രതിയായ ബലാത്സംഗക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ റായ്ബറേലിയില്‍ വെച്ച് അതിവേഗത്തില്‍ വന്ന ട്രക്കിടിച്ചത്. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബന്ധുക്കളായ രണ്ടുസ്ത്രീകള്‍ മരിക്കുകയും ചെയ്തിരുന്നു. ഇവരിലൊരാള്‍ ഉന്നാവോ കേസിലെ പ്രധാന സാക്ഷിയാണ്. പെണ്‍കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്താന്‍ വേണ്ടി മനപൂര്‍വം ഉണ്ടാക്കിയ അപകടമാണെന്ന് പരാതിയുണ്ട്. സംഭവത്തില്‍ എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എംഎല്‍എയും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേര്‍ കേസില്‍ പ്രതികളാണ്.

കേസുമായി മുന്നോട്ട് പോകുന്നത് കൊണ്ട് ജീവന് ഭീഷണിയുണ്ടെന്നും കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കാട്ടി ഉന്നാവോ കേസിലെ പരാതിക്കാരി ജൂലൈ 12ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് കത്തെഴുതിയിരുന്നു.

ജോലിയന്വേഷിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ കുല്‍ദീപ് സിംഗ് ബലാത്സംഗം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് കുല്‍ദീപ് സിംഗിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വാധീനമുപയോഗിച്ച് എംഎല്‍എ ജയിലിനകത്തിരുന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും ഭീഷണിയുമായി അജ്ഞാതരായ ചിലര്‍ വീട്ടിലെത്തുന്നുണ്ടെന്നും കാട്ടി പെണ്‍കുട്ടിയുടെ അമ്മ തൊട്ടടുത്ത ദിവസം പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ദുരൂഹ സാഹചര്യത്തില്‍ വന്ന നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച ലോറി ഇടിച്ചത്. ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയശ്രദ്ധയില്‍ വന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വെച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Politics, BJP, Rape, Doctor, MLA, Supreme Court of India, Judge, Blackmailing, Doctors said the Unnao rape survivor has suffered multiple fractures and head injuries and has been unconscious since the time of the accident.