ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; സംഘര്‍ഷം നീണ്ടത് 5 മണിക്കൂര്‍, 52 പേര്‍ കൊല്ലപ്പെട്ടു, 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയില്‍

ബ്രസീലിയ: (www.kvartha.com 30.07.2019) ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നായ പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയിലെ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അഞ്ച് മണിക്കൂറോളം നീണ്ട കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു.

ജയിലില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തുടങ്ങിയ സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയില്‍ ജീവനക്കാരെ കലാപകാരികള്‍ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Brazil, News, World, Jail, attack, Death, Crime, Brazil jail riot in Para state leaves 57 dead as gangs fight

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Brazil, News, World, Jail, attack, Death, Crime, Brazil jail riot in Para state leaves 57 dead as gangs fight
Previous Post Next Post