Follow KVARTHA on Google news Follow Us!
ad

7 വീടുകളുടെ പരിസരത്ത് ചോരത്തുള്ളികള്‍; ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ദുരൂഹതയേറുന്നു, ഭീതിയൊഴിയാതെ നാട്ടുകാര്‍, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

ഏഴു വീടുകളുടെ പരിസരത്ത് ചെറിയ കാല്‍പ്പാടുകളുടെ ആകൃതിയില്‍ ചോരത്തുള്ളികള്‍ കണ്ടത് ദുരൂഹതയേറുന്നു. പഞ്ചായത്തിലെ കീരംകുന്നില്‍ ഏഴു Ernakulam, News, Kerala, Blood, Police, Enquiry, Mobile Phone
കീഴ്മാട്: (www.kvartha.com 12.07.2019) ഏഴു വീടുകളുടെ പരിസരത്ത് ചെറിയ കാല്‍പ്പാടുകളുടെ ആകൃതിയില്‍ ചോരത്തുള്ളികള്‍ കണ്ടത് ദുരൂഹതയേറുന്നു. പഞ്ചായത്തിലെ കീരംകുന്നില്‍ ഏഴു വീടുകളുടെ പരിസരത്താണ് ചെറിയ കാല്‍പ്പാടുകളുടെ ആകൃതിയില്‍ ചോരത്തുള്ളികള്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഈ രക്തപാട് മനുഷ്യരുടേതോ മൃഗങ്ങളുടേതോ എന്നു തിരിച്ചറിയാന്‍ പോലീസ് സാംപിള്‍ ശേഖരിക്കുകയും കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നല്‍കുകയും ചെയ്തു.

ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ തൊട്ടടുത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് സംഭവത്തില്‍ ആശങ്കയേറി. വീടുകളുടെ സിറ്റൗട്ട്, പോര്‍ച്ച്, മുന്‍പിലെ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ചോരപ്പാടുകള്‍ കണ്ടത്. താഴത്തങ്ങാടി കുഞ്ഞിക്കൊച്ചിന്റെ സിറ്റൗട്ടിലാണ് ചോരപ്പാടുകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരായ പൂഴിത്തറ കുഞ്ഞുമുഹമ്മദ്, പള്ളിക്കുഴി റസിയ അബ്ദുല്‍ ഖാദര്‍, നടുക്കുഴി അഷ്‌റഫ്, പൂഴിത്തറ നാസര്‍, ചേരില്‍ അബ്ദുല്ല എന്നിവരുടെ വീടുകളുടെ പരിസരത്തും ചോരത്തുള്ളികള്‍ കണ്ടെത്തി.

 Ernakulam, News, Kerala, Blood, Police, Enquiry, Mobile Phone, 7 Blood spills in the premises; Police start enquiry

തൊട്ടടുത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയതു ദുരൂഹത വര്‍ധിപ്പിച്ചു. താഴത്തങ്ങാടി കുഞ്ഞിക്കൊച്ചിന്റെ പേരക്കുട്ടി രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് സിറ്റൗട്ടില്‍ ചോരപ്പാടുകള്‍ കണ്ടത്. റോഡില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ആ നമ്പരില്‍ നിന്നു ബംഗാളിലേക്ക് 28 കോളുകള്‍ ചെയ്തതായി കണ്ടെത്തുകയുണ്ടായി.

അതിലൊരു നമ്പരിലേക്ക് കീരംകുന്നില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയെക്കൊണ്ടു നാട്ടുകാര്‍ വിളിപ്പിച്ചപ്പോള്‍ സ്ത്രീ ഫോണ്‍ എടുക്കുകയും സിം കാര്‍ഡ് നമ്പരിന്റെ ഉടമ ബംഗാളിലാണെന്ന് അറിയിച്ചു. അര്‍ധരാത്രി വരെ നല്ല മഴയുണ്ടായിരുന്നെങ്കിലും റോഡില്‍ കിടന്ന മൊബൈല്‍ ഫോണ്‍ നനഞ്ഞിട്ടുണ്ടായിരുന്നില്ല. ചോരപ്പാടുകളിലും ജലാംശം കലര്‍ന്നിട്ടില്ല. അതിനാല്‍ പുലര്‍ച്ചെയാണ് സംഭവമെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ernakulam, News, Kerala, Blood, Police, Enquiry, Mobile Phone, 7 Blood spills in the premises; Police start enquiry