Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ 'യുവരാജാവ്' പടിയിറങ്ങുന്നു; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് യുവി വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു Sports, World, News, Cricket, Yuvraj Singh, Retirement, Mumbai, Indian, Player, World Cup, Twenty-20, One day match, Test Series, National, Yuvraj singh announces International
മുംബൈ: (www.kvartha.com 10.06.2019) ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. യുവരാജ് സിംഗിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും യുവരാജ് കളിക്കളത്തില്‍ നിന്ന് പുറത്ത് പോകുന്നില്ല, വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കാനാണ് പുതിയ തീരുമാനം.

Sports, World, News, Cricket, Yuvraj Singh, Retirement, Mumbai, Indian, Player, World Cup, Twenty-20, One day match, Test Series, National, Yuvraj singh announces International retirement

കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ 2000ലാണ് യുവരാജ് അരങ്ങേറിയത്. ഇന്ത്യക്കായി 304 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും യുവരാജ് ഇന്ത്യക്കായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ് ഇന്ത്യ നേടുമ്പോള്‍ കരുത്തായത് യുവരാജിന്റെ പ്രകടനമായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്ത യുവി 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കി ടൂര്‍ണമെന്റിന്റെ താരമാവുകയായിരുന്നു.

2007ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ യുവിയെ അതിന് ശേഷം ആരാധകര്‍ അതുല്ല്യ പ്രതിഭയായാണ് വിലയിരുത്തിയത്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗം ബാധിച്ചെങ്കിലും തന്റെ മന കരുത്ത് കൊണ്ട് യുവി കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. കാനഡയിലെ ജി ടി20, യൂറോ ടി20 ടൂര്‍ണമെന്റുകളില്‍ തുടര്‍ന്ന് കളിക്കാനാണ് യുവിയുടെ തീരുമാനം. ഐപിഎല്ലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായാണ് യുവരാജ് കളിച്ചത്.

40 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സും, 304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സ് യുവരാജ് നേടിയിട്ടുണ്ട്. 111 വിക്കറ്റുകളും ഏകദിനത്തില്‍ യുവി സ്വന്തമാക്കി. ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, World, News, Cricket, Yuvraj Singh, Retirement, Mumbai, Indian, Player, World Cup, Twenty-20, One day match, Test Series, National, Yuvraj singh announces International retirement