Follow KVARTHA on Google news Follow Us!
ad

ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒരാഴ്ച മുമ്പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിNews, Flight collision, Report, Passengers, Phone call, National,
ഇറ്റാനഗര്‍: (www.kvartha.com 11.06.2019) ഒരാഴ്ച മുമ്പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ പായൂം പ്രദേശത്താണ് വ്യോമ സേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ജൂണ്‍ മൂന്നിന് തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച് കാണാതായത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഉച്ചക്ക് ഒരു മണിക്കായിരുന്നു വിമാനത്തില്‍ നിന്നും അവസാനത്തെ സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Wreckage Of Missing Air Force An-32 Plane Found In Arunachal Pradesh, News, Flight collision, Report, Passengers, Phone call, National

വിമാനം കണ്ടെത്താനായി സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ വലിയ സന്നാഹങ്ങളോടു കൂടിയ തിരച്ചിലായിരുന്നു മേഖലയില്‍ തുടര്‍ന്നു വന്നിരുന്നത്. പ്രദേശത്തെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കാണാതായ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന കഴിഞ്ഞ ദിവസം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wreckage Of Missing Air Force An-32 Plane Found In Arunachal Pradesh, News, Flight collision, Report, Passengers, Phone call, National.