Follow KVARTHA on Google news Follow Us!
ad

പണിയെടുത്തുവളരേണ്ടവരല്ല കുട്ടികള്‍, അവര്‍ സ്വപ്‌നം കാണട്ടെ; ജൂണ്‍ 12 - ലോക ബാലവേല വിരുദ്ധദിനം; നമ്മളവര്‍ക്ക് തണലാകാം, ബാലവേലയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാം

അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 12 ലോകബാലവേല വിരുദ്ധദിനമായി ആചരിക്കുന്നു.News, child-labour, Police, Kerala, Labour officer,
(www.kvartha.com 12/06/2019) അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 12 ലോകബാലവേല വിരുദ്ധദിനമായി ആചരിക്കുന്നു. ബാലവേല എന്ന സാമൂഹ്യ തിന്മ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ ബോധവവത്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു. 'കുട്ടികള്‍ പാടത്ത് പണിയെടുക്കേണ്ടവരല്ല, അവര്‍ സ്വപ്‌നങ്ങള്‍ കാണട്ടെ' എന്നാണ് ഈ വര്‍ഷത്തെ സന്ദേശം.

News, child-labour, Police, Kerala, Labour officer,World Day Against Child Labour 2019 today: 'Children shouldn't work in fields, but on dreams' is ILO's theme this year

കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വചിച്ചിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തില്‍ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങള്‍ പൂര്‍ണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് 2002 മുതല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന(ILO) ജൂണ്‍ 12, ലോക ബാലവേലവിരുദ്ധദിനമായി ആചരിക്കുന്നത്.

ബാലവേലയില്‍ നിന്നും ഓരോ കുട്ടിയേയും രക്ഷിക്കാന്‍ നമുക്ക് കഴിയണം. ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ പോലീസ്, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ബാലനീതി നിയമപ്രകാരമുള്ള ചൈല്‍ഡ് വെഫയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവിടങ്ങളില്‍ അറിയിക്കാം. 1098 ചൈല്‍ഡ് ലൈന്‍, 1517 തണല്‍ എന്നീ നമ്പറുകളിലും അറിയിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, child-labour, Police, Kerala, Labour officer,World Day Against Child Labour 2019 today: 'Children shouldn't work in fields, but on dreams' is ILO's theme this year