Follow KVARTHA on Google news Follow Us!
ad

വഴി തെറ്റിയെത്തിയ വയോധികയ്ക്ക് തുണയായി വനിതാ കമ്മീഷന്‍

പോകാനിടമില്ലാതെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തനിച്ചിരുന്ന് വിഷമിച്ച വയോധികയ്ക്ക് തുണയായി കേരള വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ ഇടപെട്ട് വയോധികയെ പോലീസ് സഹായത്തോടെ പുനരധിവസിപ്പിച്ചു. പത്തനാപുരം ഗാന്ധി Kerala, Kollam, News, Women, Women commission helps old age women
കൊല്ലം: (www.kvartha.com 12.06.2019) പോകാനിടമില്ലാതെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തനിച്ചിരുന്ന് വിഷമിച്ച വയോധികയ്ക്ക് തുണയായി കേരള വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ ഇടപെട്ട് വയോധികയെ പോലീസ് സഹായത്തോടെ പുനരധിവസിപ്പിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ വൃദ്ധയ്ക്ക് അഭയം നല്‍കുമെന്ന് അറിയിക്കുകയും റെയില്‍വേ സ്റ്റേഷനിലെത്തി ഇവരെ കൂട്ടികൊണ്ടുപോവുകയും ചെയ്തു. ഗുരുവായൂര്‍ സ്വദേശിനി ഇന്ദിരക്കാണ് വനിതാ കമ്മീഷന്‍ തുണയായത്.

കാസര്‍ക്കോട് നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കുന്നതിനായി മാവേലി എക്‌സ്പ്രസില്‍ പോകാന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഡോ. ഷാഹിദാ കമാല്‍. ട്രെയിന്‍ വൈകിയതിനാല്‍ സ്റ്റേഷന്‍ മാനേജരുടെ മുറിയില്‍ ഇരിക്കുമ്പോഴാണ് പുറത്ത് ഒരു വൃദ്ധ തനിച്ചിരിക്കുന്നത് കമ്മീഷന്‍ അംഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരങ്ങള്‍ ആരായുകയായിരുന്നു. ഗുരുവായൂരാണ് വീടെന്നും വികലാംഗനും അവിവാഹിതനുമായ ഒരു മകന്‍ മാത്രമാണ് തനിക്കുള്ളതെന്നും ഇന്ദിര പറഞ്ഞു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കൊല്ലം അമൃതാനന്ദമയീ മഠത്തില്‍ വന്നതായിരുന്നു. എന്നാല്‍ അമൃതാനന്ദമയി സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ഇനിയെങ്ങോട്ട് പോകുമെന്ന് അിറയാതെ വിഷമിച്ചിരിക്കുകയാണെന്നും കമ്മീഷനോട് പറഞ്ഞു. തുടര്‍ന്ന് ഡോ. ഷാഹിദാ കമാല്‍ കൊല്ലം ഈസ്റ്റ് ഐഎസ്എച്ച്ഒയെ വിളിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും വൃദ്ധയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് അയക്കുകയുമായിരുന്നു.



Keywords: Kerala, Kollam, News, Women, Women commission helps old age women