Follow KVARTHA on Google news Follow Us!
ad

മലയാളമനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല; വനിതാ പോലീസ് ഉദ്യോഗസ്ഥയെ മറ്റൊരു പോലീസുദ്യോഗസ്ഥന്‍ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു

Kerala, News, Mavelikkara, Crime, Trending, Murder, Police, Woman police officer killed in Mavelikkara
മാവേലിക്കര: (www.kvartha.com 15.06.2019) വനിത പോലീസുകാരിയെ മറ്റൊരു പോലീസുദ്യോഗസ്ഥന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയും വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ സൗമ്യ പുഷ്‌കരന്‍ (31) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. അജാസ് എന്ന പോലീസുകാരനാണ് കൊല നടത്തിയത്.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ സഞ്ചരിച്ച കാറും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. സൗമ്യ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയത് മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നുവെന്നാണ് ലഭക്കുന്ന വിവരം. ഇതിനും മുമ്പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

അജാസിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് വാളെടുത്ത് വെട്ടിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതമായി തീ പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം.

മലപ്പുറം സ്വദേശിയായ അജാസ് എറണാകുളത്ത് ജോലി ചെയ്യുകയാണെന്നാണ് സൂചന. വിവരം അറിഞ്ഞ് കായകുളം, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാരെ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്. പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവസ്ഥലത്തേക്ക് പൊതുജനങ്ങളെ പോലീസ് പ്രവേശിപ്പിച്ചിട്ടില്ല.

Content Updated 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mavelikkara, Crime, Trending, Murder, Police, Woman police officer killed in Mavelikkara
  < !- START disable copy paste -->