Follow KVARTHA on Google news Follow Us!
ad

താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിച്ചു; കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമാണെന്ന് മോഹന്‍ലാല്‍, നടപടിക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി, ജനാധിപത്യ വിരുദ്ധമെന്ന് പാര്‍വതിയും രേവതിയും

താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി തല്‍ക്കാലത്തേക്ക് Cinema, News, Kerala, Mohanlal, Actor, Actress, Malayalam, Amma, Kochi, WCC against amma action, stay on their constitutional amendment
കൊച്ചി: (www.kvartha.com 30.06.2019) താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. കരട് ഭേദഗതിയില്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും ഇത് കണക്കിലെടുത്താണ് തല്‍ക്കാലത്തേക്ക് ഭേദഗതി മരവിപ്പിക്കുന്നതെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം, അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നടപടിക്കെതിരെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികള്‍ ആഞ്ഞടിച്ചു. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വതിയും രേവതിയും പറഞ്ഞു.


എക്‌സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നുമാണ് ഡബ്ല്യുസിസിയുടെ ആരോപണം. യോഗ തീരുമാനങ്ങള്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചു.

വനിതാ പ്രാതിനിധ്യം കൂട്ടാനെന്ന പേരില്‍ അമ്മ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ നേരത്തേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നതാണ്. ഇതിനോടുള്ള എതിര്‍പ്പുകള്‍ ഇന്ന് ഡബ്ല്യുസിസി യോഗത്തില്‍ രേഖാമൂലം തന്നെ നല്‍കി. കണ്ണില്‍ പൊടിയിടാനുള്ള ഭേദഗതികളാണ് അമ്മ എക്‌സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഡബ്ല്യുസിസി പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, News, Kerala, Mohanlal, Actor, Actress, Malayalam, Amma, Kochi, WCC against amma action, stay on their constitutional amendment