» » » » » » » » » » » മധ്യേഷ്യയില്‍ വന്‍ സൈനിക വിന്യാസവുമായി അമേരിക്ക കളം നിറയുന്നു; സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വര്‍ദ്ധിപ്പിച്ചെന്ന് സൂചന, യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: (www.kvartha.com 18.06.2019) ഇറാനുമായി തര്‍ക്കം തുടരുന്നതിനിടെ മധ്യേഷ്യയില്‍ വന്‍ സൈനിക വിന്യാസവുമായി അമേരിക്ക കളം നിറയുന്നു. മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും. സൈനികരെ വിന്യസിക്കുന്നതിനൊപ്പം സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വര്‍ദ്ധിപ്പിച്ചെന്ന് സൂചന ലഭിച്ചു. എന്നാല്‍ മധ്യേഷ്യയിലെ സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു.

World, Gulf, News, Iran, America, New York, Army, Military, USA sending additional troops to middle east against Iran

എണ്ണ ടാങ്കറുകള്‍ ഇറാന്‍ ആക്രമിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ടിരുന്നു. എന്നാല്‍ മേഖലയിലെ യുദ്ധസമാനമായ ഭീഷണിക്ക്, യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് മേഖലയില്‍ ഇത്തരത്തില്‍ സംഘര്‍ഷം സാധ്യത സജീവമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, News, Iran, America, New York, Army, Military, USA sending additional troops to middle east against Iran

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal