ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ യൂനിറ്റി ഹജ്ജ് ക്യാമ്പിന് വിപുലമായ ഒരുക്കം തുടങ്ങി; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ യൂനിറ്റി ഹജ്ജ് ക്യാമ്പിന് വിപുലമായ ഒരുക്കം തുടങ്ങി; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍:(www.kvartha.com 23/06/2019) ജൂലൈ ഒന്നിന് ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യൂനിറ്റി ജില്ലാ ഹജ്ജ് ക്യാമ്പിന് വിപുലമായ സജ്ജീകരണം ഒരുക്കാന്‍ സംഘാടക സമിതി യോഗം പരിപാടികള്‍ ആസൂത്രണം ചെയ്തു. യൂനിറ്റി സെന്ററില്‍ ജൂലൈ ഒന്നിന് രാവിലെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

News, Kannur, Kerala, Inauguration, Hajj camp,Unity Hajj camp on July 1st

വിവിധ വിഷയങ്ങളെക്കുറിച്ച് മുന്‍ ഹജ്ജ് കമ്മിറ്റി അംഗം പി പി അബ്ദുര്‍ റഹ് മമാന്‍, ഇ എന്‍ ഇബ്രാഹിം മൗലവി, റഫീഖുര്‍ റഹ് മാന്‍ മൂഴിക്കല്‍, യു പി സിദ്ദീഖ് മാസ്റ്റര്‍, സി പി ഹാരിസ്, ഡോ. ഷബീര്‍ അഹമ്മദ്, ഡോ. ബുഷ്‌റ, വി എന്‍ ഹാരിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. വിവിധ വകുപ്പ് അധ്യക്ഷന്‍മാരായി പി ബി എം പര്‍മീസ് (പ്രചാരണം), എ മുഹമ്മദ് അശ്‌റഫ് (ക്ഷണം), ഡോ. പി സലീം (സ്വീകരണം), ആദംകുട്ടി (റജിസ്‌ട്രേഷന്‍), ഹനീഫ മാസ്റ്റര്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ്), അബ്ദുല്‍ ജബ്ബാര്‍ (വളണ്ടിയര്‍), കെ പി അബ്ദുല്‍ അസീസ് (ഭക്ഷണം), എം കെ അബൂബക്കര്‍ (സാമ്പത്തികം), എല്‍ പി അശ്‌റഫ് (ഗതാഗതം), സി കെ അബ്ദുല്‍ ജബ്ബാര്‍ (മീഡിയ), ടി എം അഹമ്മദ് (സാഹിത്യം) എന്നിവരെ തെരഞ്ഞെടുത്തു. സംഘാടക സമിതി യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് വി എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി എന്‍ കെ നാസര്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Inauguration, Hajj camp,Unity Hajj camp on July 1st
ad