Follow KVARTHA on Google news Follow Us!
ad

6 മാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല; രോഗി ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു, മകനെ കുത്തി പരിക്കേല്‍പ്പിച്ചു

ആറുമാസം ചികിത്സിച്ചില്ലെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ഡോക്ടര്‍ New Delhi, News, National, Doctor, Patient, Murder, Police, Arrest, Treatment
ന്യൂഡല്‍ഹി: (www.kvartha.com 07.06.2019) ആറുമാസം ചികിത്സിച്ചില്ലെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. രോഗം ഭേദമായില്ലെന്ന് ആരോപിച്ചായിരുന്നു ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊന്നത്. ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു.

പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത് ത്വക്ക് സംബന്ധമായ രോഗത്തിനാണ്. ആറുമാസം ചികിത്സിച്ചെങ്കിലും രോഗം ഭേദമാവാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഡോക്ടറെ കാണാന്‍ വീണ്ടും ക്ലിനിക്കിലെത്തി. എന്നാല്‍ ക്ലിനിക്കില്‍ ഡോക്ടറുടെ ഭാര്യയും മകനും ഉണ്ടായത്. തുടര്‍ന്ന് ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഡോക്ടറുടെ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Treatment was not good; doctors wife killed by patient, New Delhi, News, National, Doctor, Patient, Murder, Police, Arrest, Treatment

ഡോക്ടറുടെ 19കാരനായ മകനെയും കുത്തി പരിക്കേല്‍പ്പിച്ചെന്ന് പോലീസ് അറിയിച്ചു. നിലവിളി കേട്ട് എത്തിയ പരിസരവാസികള്‍ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Treatment was not good; doctors wife killed by patient, New Delhi, News, National, Doctor, Patient, Murder, Police, Arrest, Treatment