ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി; വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും, വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി; വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും, വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

തിരുവനന്തപുരം: (www.kvartha.com 11.06.2019) അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. 'വായു' എന്നാണ് പുതുതായി രൂപപ്പെട്ട ചുഴലികാറ്റിന് പേര് നല്‍കിയിരിക്കുന്നത്.

National, News, Kerala, Cyclone, Rain, Sea, Thiruvananthapuram, Pathanamthitta, The cyclone Vayu moves towards Gujarat shore

ഇതിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് പ്രതീക്ഷിക്കുന്നുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഉയര്‍ന്ന തിരമാലകള്‍ക്കും മണിക്കൂറില്‍ 60 കി.മീ.വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Kerala, Cyclone, Rain, Sea, Thiruvananthapuram, Pathanamthitta, The cyclone Vayu moves towards Gujarat shore
ad