സ്വകാര്യ ബസില്‍ യാത്രാ സൗജന്യം ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ടു; 3 രൂപ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞപ്പോള്‍ പണം വാങ്ങി തന്നെ ഇറക്കിവിടുകയായിരുന്നുവെന്ന് പെണ്‍കുട്ടി

സ്വകാര്യ ബസില്‍ യാത്രാ സൗജന്യം ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ടു; 3 രൂപ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞപ്പോള്‍ പണം വാങ്ങി തന്നെ ഇറക്കിവിടുകയായിരുന്നുവെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: (www.kvartha.com 13.06.2019) സ്വകാര്യ ബസില്‍ എസ്.ടി. ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്.

തിങ്കളാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥിനി ആറ്റിങ്ങലില്‍ കായിക പരിശീലനം നടത്തുന്നുണ്ട്. സ്‌കൂളില്‍ നിന്നും കായികപരിശീലനം നടത്തുന്ന സ്ഥലത്തേക്ക് പോകുവാന്‍ സ്വകാര്യ ബസില്‍ കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡ് കാണിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുതിയതായി അഡ്മിഷന്‍ എടുത്തതിനാല്‍ കുട്ടിയുടെ കൈവശം കണ്‍സഷന്‍ കാര്‍ഡുണ്ടായിരുന്നില്ല. ഇതോടെ കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍.

Student complaint against private bus employees, Thiruvananthapuram, News, Local-News, Student, Allegation, Complaint, Police, Kerala

എന്നാല്‍ തന്റെ കൈവശം മൂന്നുരൂപമാത്രമെ ഉള്ളൂവെന്ന് അറിയിച്ചപ്പോള്‍ പണവും വാങ്ങി കുട്ടിയെ മഴയത്ത് ഇറക്കിവിടുകയായിരുന്നുവെന്നാണ് ആരോപണം. കുട്ടി മഴയത്ത് നിന്ന് കരയുന്നതു കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് ബസില്‍ നിന്നും ഇറക്കിവിട്ട കാര്യം അറിയുന്നത്. പിന്നീട് കുട്ടിയുടെ അമ്മ സ്ഥലത്തെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അതിനുശേഷം അമ്മയോടൊപ്പം ചെന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Student complaint against private bus employees, Thiruvananthapuram, News, Local-News, Student, Allegation, Complaint, Police, Kerala.
ad