Follow KVARTHA on Google news Follow Us!
ad

കഴുത്തിലെ ഞരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് ചാടി മരിച്ചു; സംഭവം കൗണ്‍സിലിങ് നല്‍കുന്നതിനിടെ

കഴുത്തിലെ ഞരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി Kollam, News, Local-News, Suicide Attempt, Medical College, hospital, Obituary, Kerala,
കൊല്ലം: (www.kvartha.com 29.06.2019) കഴുത്തിലെ ഞരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്നും ചാടിയാണ് വിദ്യാര്‍ത്ഥി മരിച്ചത്.

കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴിഞ്ഞദിവസം കഴുത്തിലെ ഞരമ്പ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഖൈസിന് കൗണ്‍സിലിങ് നല്‍കുന്നതിനിടെയായിരുന്നു സംഭവം. പന്മന സ്വദേശിയായ ഖൈസ് ബഷീര്‍ പ്ലസ്ടു വരെ ബഹ്റൈനിലായിരുന്നു പഠിച്ചിരുന്നത്. തുടര്‍ന്ന് ഇയാളെ മാതാപിതാക്കള്‍ നാട്ടിലെത്തിച്ച് മെഡിക്കല്‍-എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു.

Student commits suicide in Kollam medical college hospital due to entrance coaching pressure, Kollam, News, Local-News, Suicide Attempt, Medical College, hospital, Obituary, Kerala.

എന്നാല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് താത്പര്യമില്ലാതിരുന്ന ഖൈസ് സമ്മര്‍ദം സഹിക്കാനാകാതെ കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കഴുത്തിലെ ഞെരമ്പ് മുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പന്മനയില്‍നിന്ന് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തശേഷം ഖൈസിനെ ശനിയാഴ്ച കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ നാലാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Student commits suicide in Kollam medical college hospital due to entrance coaching pressure, Kollam, News, Local-News, Suicide Attempt, Medical College, Hospital, Obituary, Kerala.