ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിനിടെ ദു:ഖം സഹിക്കാനാകാതെ മകനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍; സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രം കരളലിയിക്കും

ശ്രീനഗര്‍: (www.kvartha.com 18.06.2019) ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിനിടെ അദ്ദേഹത്തിന്റെ മകനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആരുടേയും കരളലിയിക്കുന്ന ചിത്രമായിരുന്നു അത്. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ് ഇന്‍സ്പെക്ടര്‍ അര്‍ഷദ് ഖാന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങിനിടെ ദുഃഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടിയത്.

കഴിഞ്ഞ ബുധനാഴ്ച അനന്ത്നാഗില്‍ സി ആര്‍ പി എഫ് പട്രോള്‍ സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിലാണ് ജമ്മു കശ്മീര്‍ പോലീസിലെ സബ് ഇന്‍സ്പെക്ടറായ അര്‍ഷദിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അര്‍ഷദ് ചികിത്സയ്ക്കിടെ ഞായറാഴ്ചയാണ് വീരമൃത്യു വരിച്ചത്.

Srinagar SSP breaks down as he carries martyred cop's son at wreath-laying ceremony, Srinagar, News, Dead Body, Social Network, Photo, Police, Gun attack, Jammu, National

തിങ്കളാഴ്ച നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹസീബ്, അര്‍ഷദ് ഖാന്റെ നാലുവയസ്സുകാരനായ മകന്‍ ഉഹ്ബാനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്‍ പോലീസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ആക്രമണത്തില്‍ വേറെ അഞ്ച് സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഘത്തിനു നേരെ ആക്രമണം നടത്തിയ ഭീകരവാദികളില്‍ രണ്ടുപേരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. അനന്ത്നാഗ് ടൗണിലെ സദാര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു അര്‍ഷദ്. ശ്രീനഗര്‍ സിറ്റി സ്വദേശിയായ അര്‍ഷദ് 2002ലാണ് സംസ്ഥാന പോലീസില്‍ ചേര്‍ന്നത്.


Keywords: Srinagar SSP breaks down as he carries martyred cop's son at wreath-laying ceremony, Srinagar, News, Dead Body, Social Network, Photo, Police, Gun attack, Jammu, National.
Previous Post Next Post