Follow KVARTHA on Google news Follow Us!
ad

ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമല്ല.. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ ഏതുവഴി സംസാരിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; കാരണമിതാണ്

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരമാകുകയെന്നാണ്News, Thiruvananthapuram, Kerala, Driving Licence,
തിരുവനന്തപുരം:(www.kvartha.com 30/06/2019) വാഹനമോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ച് സംസാരിച്ചാല്‍ മാത്രമാണ് കുറ്റകരമാകുകയെന്നാണ് പലരുടെയും ധാരണ. അത് കൊണ്ട് തന്നെ വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ വവിധ ഡിവൈസുകളുടെ സഹായത്തോടെ ഹാന്‍ഡ്‌സ് ഫ്രീ ആയി ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ഡ്രൈവിംഗിനിടെ ഏതുവിധേന ഫോണില്‍ സംസാരിച്ചാലും പിടിവീഴും.

 News, Thiruvananthapuram, Kerala, Driving Licence,Speaking on the phone while driving can suspend your license


കാരണം മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്‌സെറ്റ്, കാറിന്റെ ലൗഡ്‌സ്പീക്കര്‍ എന്നിങ്ങനെ ഏതു രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 19 പ്രകാരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാവുന്ന കുറ്റവുമാണ്.

കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിന് വിലക്കില്ല. എന്നാല്‍, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍ നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Driving Licence,Speaking on the phone while driving can suspend your license