Follow KVARTHA on Google news Follow Us!
ad

ഖരമാലിന്യത്തില്‍ നിന്ന് താപവൈദ്യുതി ഉല്‍പാദനം; ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുന്നു

താപവൈദ്യുതി ഖരമാലിന്യത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ പദ്ധതിയില്‍ Thiruvananthapuram, News, Kerala, Business, Electricity
തിരുവനന്തപുരം: (www.kvartha.com 18.06.2019) താപവൈദ്യുതി ഖരമാലിന്യത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ പദ്ധതിയില്‍ നിന്ന് ബോര്‍ഡ് വൈദ്യുതി വാങ്ങും. കരാറുകാരായ ജിജെ ഇക്കോപവറും വൈദ്യുതി ബോര്‍ഡും തമ്മില്‍ ഇതിനുള്ള ധാരണാപത്രത്തില്‍ ചൊവ്വാഴ്ച ഒപ്പു വെയ്ക്കും. പ്രതിവര്‍ഷം 4.7 കോടി യൂണിറ്റ് വൈദ്യുതിയാണ് ഇത് ലക്ഷ്യമിടുന്നത്. നിര്‍മാണം തുടങ്ങി 18 മാസത്തിനകം പൂര്‍ത്തിയാകും.

സംസ്ഥാനത്തെ മാലിന്യമുക്തമാക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. അവിടെ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന വിലയ്ക്കു വാങ്ങുവാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഖരമാലിന്യ പദ്ധതികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ഏര്‍പ്പെടുന്ന ആദ്യത്തെ കരാറാണ് ഇത്.

Thiruvananthapuram, News, Kerala, Business, Electricity, Solid waste mou tuesday

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Business, Electricity, Solid waste mou tuesday