Follow KVARTHA on Google news Follow Us!
ad

മൂന്നാംലിംഗമെന്നും ഭിന്നലിംഗമെന്നും പറയാന്‍ പാടില്ല, 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന് മാത്രമേ ഉപയോഗിക്കാവൂ; ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് പകരം മലയാളപദം ലഭിക്കുന്നതുവരെ ഇത് തുടരണം; ഉത്തരവുമായി പിണറായി സര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണനയാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്ന News, Thiruvananthapuram, Kerala, Government, Transgender,
തിരുവനന്തപുരം: (www.kvartha.com 30/06/2019) ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണനയാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മറ്റൊരു നിര്‍ണായക തീരുമാനം കൂടി കൈകൊണ്ടു. ഇനി മുതല്‍ മൂന്നാംലിംഗമെന്നും ഭിന്നലിംഗമെന്നും വിശേഷിപ്പിക്കാന്‍ പാടില്ല, 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഉത്തരവ്.

News, Thiruvananthapuram, Kerala, Government, Transgender, Should use transgender, Not using other words

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് പകരം തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ഇത് തുടരണമെന്നും സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഔദ്യോഗികരേഖകളിലും ഈ പദമേ ഉപയോഗിക്കാവൂ.

ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും രേഖകളില്‍ ഉപയോഗിക്കുന്നതും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രയാസമുണ്ടാക്കുന്നതായി മനസ്സിലാക്കിയാണ് ഇടപെടല്‍. നേരത്തെ ഈ വിഷയം സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തത്തുല്യമായ പദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് ഉപയോഗിക്കണമെന്ന് ഉത്തരവിറക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Government, Transgender, Should use transgender, Not using other words