സൗദി ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന; വിദേശ ജീവനക്കാരുടെ എണ്ണം കുറവ്

സൗദി ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന; വിദേശ ജീവനക്കാരുടെ എണ്ണം കുറവ്

റിയാദ്: (www.kvartha.com 15.06.2019) സൗദിയില്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം ഉയര്‍ന്നു. ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഉണ്ടായത് 11.9 ശതമാനം പേരുടെ വര്‍ദ്ധനയാണ്. എന്നാല്‍ വിദേശ ജീവനക്കാരുടെ എണ്ണം കുറവാണ്. ആരോഗ്യ മേഖലയില്‍ ആകെ 4,42,700 ഓളം ജീവനക്കാരാണുള്ളതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തില്‍ 4.4 ശതമാനം വര്‍ദ്ധനവാണുണ്ടായതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ കാലയളവില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 22,300 ഓളം പേരുടെ വര്‍ദ്ധനവും വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 3500 ഓളം പേരുടെ കുറവുമാണ് രേഖപ്പെടുത്തിയത്.

Riyadh, News, Gulf, World, Health, Saudization increased in health sector says reports

കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്ക് പ്രകാരം ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം 47.2 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലാണ് ആരോഗ്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ സ്വകാര്യ ആരോഗ്യ രംഗത്ത് സ്വദേശിവല്‍ക്കരണ തോത് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 12 ശതമാനം മാത്രമാണ്. ആരോഗ്യരംഗത്ത് സ്വദേശിവല്‍ക്കരണം ഏറ്റവും കുറവുള്ളത് ഫാര്‍മസി മേഖലയിലാണ്. ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണതോത് 24.3 ശതമാനമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Health, Saudization increased in health sector says reports
ad