Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്‌ക്കെതിരെയുള്ള പാക്കിസ്ഥാന്റെ തോല്‍വിക്ക് സാനിയയും കാരണമായി; വിമര്‍ശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ടെന്നിസ് താരം; താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ പാക്ക് താരങ്ങളുടെ അമ്മയോ പ്രിന്‍സിപ്പാലോ അധ്യാപികയോ അല്ലെന്ന് വിശദീകരണം

വേള്‍ഡ് കപ്പില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പാക്കിസ്ഥാന്റെ തോല്‍വിക്ക് താനും കാരണമായെന്ന Islamabad, News, Trending, Twitter, Sports, Cricket, World Cup, Sania Mirza, Criticism, Pakistan, World,
ഇസ്ലാമാബാദ്: (www.kvartha.com 18.06.2019) വേള്‍ഡ് കപ്പില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പാക്കിസ്ഥാന്റെ തോല്‍വിക്ക് താനും കാരണമായെന്ന വിമര്‍ശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ടെന്നിസ് താരം സാനിയ മിര്‍സ രംഗത്ത്. പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയാണ് സാനിയ മിര്‍സ.

ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയാണ് സാനിയയ്‌ക്കെതിരായ ട്രോളുകളുടെയും പരിഹാസങ്ങളുടെയും അടിസ്ഥാനം. പാക്കിസ്ഥാന്‍ ടീമംഗങ്ങളില്‍ ചിലരും സാനിയയും കുഞ്ഞും ഉള്‍പ്പെടുന്ന ഒരു വിഡിയോ ആണ് പ്രചരിച്ചത്.

 Sania Mirza slams actor Veena Malik’s accusations about her son, adds ‘I am not Pak team’s dietician, teacher or mother’, Islamabad, News, Trending, Twitter, Sports, Cricket, World Cup, Sania Mirza, Criticism, Pakistan, World

'ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു മണിക്കൂറുകള്‍ക്കു മാത്രം മുന്‍പ് പാക്കിസ്ഥാന്‍ താരങ്ങളായ ശുഐബ് മാലിക്ക്, ഇമാദ് വാസിം, ഇമാം ഉള്‍ ഹഖ്, വഹാബ് റിയാസ് എന്നിവരെ വിംസ്ലോ റോഡിലെ ഒരു ഹുക്ക പാര്‍ലറില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് കണ്ടു' എന്ന കുറിപ്പോടെ അലി ജാവേദ് എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിനു കാരണം ഇതാണോ എന്ന സംശയവും ഇയാള്‍ ഉന്നയിച്ചിരുന്നു. മത്സരത്തില്‍ ശുഐബ് മാലിക്ക് ഗോള്‍ഡന്‍ ഡക്കാകുക കൂടി ചെയ്തതോടെ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടി.

Sania Mirza slams actor Veena Malik’s accusations about her son, adds ‘I am not Pak team’s dietician, teacher or mother’, Islamabad, News, Trending, Twitter, Sports, Cricket, World Cup, Sania Mirza, Criticism, Pakistan, World

ഈ വിഡിയോയ്ക്കു താഴെ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. തങ്ങളുടെ സ്വകാര്യതയും ഒപ്പം ഒരു കുഞ്ഞുമുണ്ടെന്നതും പരിഗണിക്കാതെയാണ് ഈ വിഡിയോ പകര്‍ത്തിയതെന്നായിരുന്നു സാനിയയുടെ വിമര്‍ശനം. മത്സരം തോറ്റാലും ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ടെന്നും സാനിയ മറുപടി നല്‍കി. കൂടുതല്‍ നല്ല വിഡിയോയുമായി ഇനിയും വരാനും സാനിയ മറുപടി ട്വീറ്റില്‍ കുറിച്ചു.

അതിനിടെ ഈ വിഡിയോയ്ക്കു താഴെ 'കുഞ്ഞിനെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത'യെക്കുറിച്ച് വാചാലയായ പാക്കിസ്ഥാനി നടിയും ടിവി താരവുമായ വീണ മാലിക്കിനും സാനിയ ചുട്ട മറുപടി തന്നെ കൊടുത്തു.


'വീണ, ഞാന്‍ എന്റെ കുഞ്ഞിനെ ഹുക്ക പാര്‍ലറില്‍ കൊണ്ടുപോയിട്ടില്ല. മാത്രമല്ല, ഇതിലൊന്നും നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു കാര്യവുമില്ല. എന്റെ കുഞ്ഞിനെ മറ്റാരേക്കാളും നന്നായി നോക്കാന്‍ എനിക്കറിയാം. ഒരു കാര്യം കൂടി. ഞാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ പാക്ക് താരങ്ങളുടെ അമ്മയോ പ്രിന്‍സിപ്പാലോ അധ്യാപികയോ അല്ല...'

ഈ കോലാഹലങ്ങള്‍ക്കെല്ലാമൊടുവില്‍ ഒരു 'ഇടവേള' പ്രഖ്യാപിച്ച് മറ്റൊരു കുറിപ്പുകൂടി സാനിയ ട്വീറ്റ് ചെയ്തു. അത് ഇങ്ങനെ:

'ഈ ട്വിറ്റര്‍ എന്നെ ചിരിപ്പിച്ചു കൊല്ലുന്നു. ചില ആളുകള്‍ പ്രത്യേകിച്ചും... ഇത്തരം ആളുകള്‍ അവരുടെ ഇച്ഛാഭംഗം തീര്‍ക്കാന്‍ മറ്റു വഴികള്‍ തേടുന്നതാണ് നല്ലത്. തല്‍ക്കാലം സമാധാനത്തോടെ പോകൂ. ഇനി ഇടവേളയാണ്...' ഒരു കണ്ണടച്ചുകാട്ടുന്ന ഇമോജി സഹിതം സാനിയ കുറിച്ചു.

ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങളില്‍ തുടങ്ങി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എന്തു പ്രശ്‌നം വന്നാലും സമൂഹമാധ്യമങ്ങളില്‍ ഏറ്റവും വിമര്‍ശനവും പരിഹാസവും നേടിരുന്ന വ്യക്തിയാണ് സാനിയ. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യമുയര്‍ത്തിയത് ഇതേ സംസ്ഥാനത്തുനിന്നുള്ള ഒരു നിയമസഭാംഗമാണ്. സാനിയ പാക്കിസ്ഥാന്‍ പൗരന്റെ ഭാര്യയാണെന്നതായിരുന്നു കാരണം. സാനിയയെ കടന്നാക്രമിച്ച് സമൂഹമാധ്യമങ്ങളിലും പരിഹാസങ്ങളും ട്രോളുകളും വ്യാപകമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sania Mirza slams actor Veena Malik’s accusations about her son, adds ‘I am not Pak team’s dietician, teacher or mother’, Islamabad, News, Trending, Twitter, Sports, Cricket, World Cup, Sania Mirza, Criticism, Pakistan, World.