Follow KVARTHA on Google news Follow Us!
ad

എന്താവും പരാമര്‍ശം? ആന്തൂര്‍ നഗരസഭാധ്യക്ഷയുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി കണ്ടെടുത്തു, തന്റെ സംരംഭത്തിന് മുന്നിലുള്ള തടസ്സങ്ങള്‍ ഡയറിയില്‍ വിവരിച്ചിട്ടുണ്ടെന്ന് സൂചന; സിപിഎം നേതാക്കളില്‍ കുടുങ്ങുന്നത് ആരൊക്കെ?

ആത്മഹത്യചെയ്ത ബക്കളം കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ ഡയറി പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു. കൊറ്റാളിയിലെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് ഭാര്യ നല്‍കിKerala, Kannur, News, Suicide, CPM, LDF, Sajan's suicide: Diary found
സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 24.06.2019) ആത്മഹത്യചെയ്ത ബക്കളം കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ ഡയറി പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു. കൊറ്റാളിയിലെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് ഭാര്യ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് ഡയറിക്കുറിപ്പും ഞായറാഴ്ച ലഭിച്ചതെന്നറിയുന്നു. ഡയറിയിലെ കുറിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പക്ഷെ, പോലീസ് പുറത്ത് വിട്ടിട്ടില്ല. അതീവ രഹസ്യമായാണ് പരിശോധന.

സിപിഎം നേതാക്കളില്‍ ആരുടെയെങ്കിലും പേര് ഡയറിക്കുറിപ്പില്‍ പരാമര്‍ശിച്ചാല്‍ അന്വേഷണത്തിന് ഗൗരവമേറിയ തെളിവാകുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സാധാരണ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒരാള്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ ആത്മഹത്യാ കുറിപ്പാണ് പ്രധാന തെളിവ്. ഭാര്യയുടെ പരാതിയനുസരിച്ച് കേസെടുത്താലും പരാതി സ്ഥിരീകരിക്കുന്ന മാനസീകപീഡന തെളിവ് രേഖരിക്കണം.

സാജന്‍ വിഷയത്തില്‍ ഭാര്യയുടെ പരാതിയനുസരിച്ച് പ്രാഥമിക തെളിവെല്ലാം അനുകൂലമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച ഡയറി കൂടി കണ്ടെത്തിയത്. ആത്മഹത്യാ സൂചന ഡയറിയാലുണ്ടോ എന്നും വ്യക്തമല്ല. എന്നാല്‍ തന്റെ സംരംഭത്തിന് മുന്നിലുള്ള തടസ്സങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ ആരുടെയെങ്കിലും പേര് പരാമര്‍ശിക്കുന്നുണ്ടോ എന്ന കാര്യമാണ് അതീവ രഹസ്യം.


നേരത്തെ തന്നെ സാജന്‍ ഒരു പ്രാദേശിക ചാനല്‍ അഭിമുഖത്തില്‍ സര്‍ക്കാര്‍ കടമ്പകളെക്കുറിച്ച് ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന്റെ വീഡിയോ ദൃശ്യം പോലീസിന് കിട്ടിയിരുന്നു. ഭാര്യയുടെ ആരോപണം ഇതോടെ ശരിയാണെന്ന് വന്നത് കൊണ്ടാണ് കൂടുതല്‍ പ്രബലമായ തെളിവെന്ന നിലയില്‍ ഡയറിക്കുറിപ്പ് കൂടി വിശദമായി പരിശോധിക്കുന്നത്. ആന്തൂര്‍ പഞ്ചായത്ത് ഓഫീസ് പരിശോധിക്കാനും, ചെയര്‍പേഴ്‌സണ്‍ ശ്യാമളയില്‍ നിന്ന് മൊഴിയെടുക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ സെന്ററും, ആദ്യ പ്ലാനും, കംപ്ലീഷന്‍ പ്ലാനും, നഗരസഭ നല്‍കിയ വിവിധ നോട്ടീസുകളും ഇതിനകം പരിശോധിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, News, Suicide, CPM, LDF, Sajan's suicide: Diary found