Follow KVARTHA on Google news Follow Us!
ad

സാജന്റെ ആത്മഹത്യ: നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സമിതി; പൊതുസമ്മേളനത്തില്‍ പൊളിച്ചടുക്കി പി ജയരാജന്‍

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്‌സണ്‍ News, Kannur, Kerala, Trending, CPM, Jayarajan,
കണ്ണൂര്‍:(www.kvartha.com 22/06/2019) പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം സംസ്ഥാന സമിതി. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്കും ആന്തൂര്‍ നഗരസഭയ്ക്കുമെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സിപിഎം ആന്തൂരില്‍ രാഷ്ട്രീയവിശദീകരണ സമ്മേളനം നടത്തി.

News, Kannur, Kerala, Trending, CPM, Jayarajan,Sajan's suicide: CPM State committee against PK Shyamala

ആന്തൂര്‍ നഗരസഭാ സെക്രട്ടറി സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും കേള്‍ക്കാത്തയാളാണെന്നും ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തേണ്ടത് ഭരണാധികാരികളാണെന്നും യോഗത്തില്‍ പ്രസംഗിക്കവെ പി ജയരാജന്‍ പറഞ്ഞു. ശ്യാമളയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉദ്യോഗസ്ഥന്മാര്‍ പറയുന്നതുപോലെ കേട്ടുനടക്കുകയല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടതെന്നും ജയരാജന്‍ തുറന്നടിച്ചു.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പഴിചാരിയാണ് പി ജയരാജന്‍ പ്രസംഗിച്ചത്. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനപ്രതിനികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പി കെ ശ്യാമളയ്ക്ക് സാധിച്ചില്ല. ജനപ്രതിനിധികള്‍ക്ക് പരിമിതി ഉണ്ട് എന്നുവച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞത് കേട്ടു നടക്കലാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്വം? ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇടപെടുകയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. അക്കാര്യത്തില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിക്ക് വീഴ്ച പറ്റി. സാജന്റെ ഭാര്യ പരാതി തന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം പാര്‍ട്ടി സംസ്ഥാനകമ്മിറ്റി കൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു. പോലിസ് അന്വേഷണത്തില്‍ പാര്‍ട്ടി ഒരിക്കലും ഇടപെടലില്ലെന്നും നിയമം അതിന്റെ വഴിക്കുതന്നെ പോകുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സാജന് ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നഗരസഭാ അധ്യക്ഷ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ സെക്രട്ടറി അനാവശ്യമായ ദുര്‍വാശി കാണിച്ചു. തടസ്സവാദങ്ങള്‍ ഉന്നയിച്ച് അനുമതി നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. നഗരസഭ അധ്യക്ഷ പറഞ്ഞിട്ടും അനുസരിക്കാത്ത സെക്രട്ടറി ആയിരുന്നു ആന്തൂരിലേത്. ക്രൂരമായ അനാസ്ഥയാണ് സാജന്റെ ഓഡിറ്റോറിയത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Trending, CPM, Jayarajan,Sajan's suicide: CPM State committee against PK Shyamala