Follow KVARTHA on Google news Follow Us!
ad

ഗര്‍ഭപരിശോധയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ആശുപത്രിയിലെത്തി; യുവതിക്ക് നല്‍കിയത് ഗര്‍ഭച്ഛിദ്രം നടത്താനുള്ള മരുന്നുകള്‍, വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളടക്കം യുവതിയുടെ പരാതി

കായംകുളത്ത് അനുമതി ഇല്ലാതെ ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതായി Kerala, News, Pregnant Woman, Lady, Doctor, hospital, Health, Cheating, Police, Case, pregnent lady filed case against docter in kayamkulam
കായംകുളം: (www.kvartha.com 24.06.2019) കായംകുളത്ത് അനുമതി ഇല്ലാതെ ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി. കൃഷ്ണപുരത്തുള്ള ജെ ജെ ആശുപത്രിക്കെതിരെയാണ് കായംകുളം സ്വദേശി ഫാത്തിമ പരാതി നല്‍കിയത്. വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളടക്കം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭപരിശോധയ്ക്കും തുടര്‍ചികിത്സയ്ക്കുമായി എത്തിയതാണെന്നും എന്നാല്‍ നല്‍കിയത് ഗര്‍ഭച്ഛിദ്രം നടത്താനുള്ള മരുന്നുകളാണെന്നും പരാതിയില്‍ പറയുന്നു.


മേയ് പതിനൊന്നിനാണ് ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തിെന്നും അപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് മനസ്സിലായതെന്നും യുവതി പരാതിപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ ഡോക്ടര്‍ നിഷേധിച്ചു. യുവതി ആവശ്യപ്പെട്ടതിനാലാണ് ഗുളിക നല്‍കിയതെന്നും യുവതിയും കുടുംബവും ഇപ്പോള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ ആരോപിച്ചു. ഡോക്ടര്‍ക്കെതിരെ ജൂണ്‍ ആദ്യം യുവതി കായംകുളം പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് തുടര്‍ നടപടി എടുക്കുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ അന്ന് തന്നെ നടപടി തുടങ്ങിയെന്നും ചികില്‍സാ പിഴവ് ഉണ്ടോയന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Pregnant Woman, Lady, Doctor, hospital, Health, Cheating, Police, Case, pregnent lady filed case against docter in kayamkulam